കറാച്ചി: അജ്ഞാത വൈറൽ പനി പടരുന്നത് പാകിസ്ഥാനിൽ ആശങ്ക സൃഷ്ടിക്കുന്നു. കറാച്ചിയിലാണ് രോഗം വ്യാപിക്കുന്നത്. ഡെങ്കിപ്പനിക്ക് സമാനമായ രോഗലക്ഷണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
Also Read:കൊവിഡ് പിടിയിലമർന്ന് യൂറോപ്പ്: നെതർലൻഡ്സിൽ ഭാഗിക ലോക്ക്ഡൗൺ; പ്രതിഷേധം
രോഗികളിൽ പ്ലേറ്റ്ലെറ്റുകളും ശ്വേതരക്താണുക്കളും കുറയുന്നതാണ് പ്രധാന പ്രതിസന്ധി. എന്നാൽ ഡെങ്കിപ്പനി പരിശോധനയിൽ നെഗറ്റീവ് ഫലമാണ് കാണിക്കുന്നത്. ഇത് ഏത് തരം രോഗമാണെന്ന് വ്യക്തമാകുന്നില്ലെന്ന് പാത്തോളജിസ്റ്റുകൾ അറിയിക്കുന്നു.
Also Read:ബൈഡൻ- ഷീ ജിൻ പിംഗ് വെർച്വൽ യോഗം ചൊവ്വാഴ്ച: നിർണായക വിഷയങ്ങൾ ചർച്ചയാകും
ഡെങ്കിപ്പനിക്ക് നൽകുന്ന ചികിത്സകളാണ് നിലവിൽ അജ്ഞാത രോഗം ബാധിച്ചവർക്കും നൽകുന്നത്. കുട്ടികളിലും രോഗം വ്യാപകമാണ്. രോഗബാധ വ്യാപകമായതിനാൽ പ്ലേറ്റ്ലെറ്റ് യൂണിറ്റുകൾക്ക് നിലവിൽ പ്രദേശത്ത് ക്ഷാമം നേരിടുകയാണ്. പാകിസ്ഥാനിൽ ഡെങ്കിപ്പനിയും വ്യാപകമാണ്.
Post Your Comments