Latest NewsIndiaNews

നടി പറഞ്ഞത്​ തെറ്റ്, സ്വാതന്ത്ര്യ സമരത്തെക്കുറിച്ച്‌ നിഷേധാത്മക പരാമര്‍ശം നടത്താന്‍ അവകാശമില്ല: ചന്ദ്രകാന്ത് പാട്ടീൽ

മുംബൈ: ഇന്ത്യക്ക്​ ശരിക്കും സ്വാതന്ത്ര്യം കിട്ടിയത്​ 1947 ല്‍ അല്ലെന്നും 2014 ലാണെന്നും വിവാദ പരാമർശം നടത്തിയ ബോളിവുഡ് നായിക കങ്കണയെ വിമർശിച്ച് മഹാരാഷ്​ട്ര ബി.ജെ.പി അധ്യക്ഷന്‍ രംഗത്ത്​. 1947ല്‍ ഇന്ത്യ നേടിയ സ്വാതന്ത്ര്യം ഭിക്ഷ ആയിരുന്നു, എന്ന നടി കങ്കണ റണാവത്തി​ന്‍റെ പരാമര്‍ശം തീര്‍ത്തും തെറ്റാണെന്ന് മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.

Also Read:രോഗികൾക്ക് ഏത് ചികിത്സ വേണമെങ്കിലും റെഡി, 10-ാം ത​രം വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത മാത്രമുള്ള വ്യാജ ഡോക്ടർ അറസ്റ്റിൽ

‘നടി പറഞ്ഞത്​ പൂര്‍ണമായും തെറ്റാണ്​. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള കങ്കണ റണാവത്തിന്‍റെ അഭിപ്രായം തീര്‍ത്തും തെറ്റാണ്. സ്വാതന്ത്ര്യ സമരത്തെക്കുറിച്ച്‌ നിഷേധാത്മക പരാമര്‍ശം നടത്താന്‍ ആര്‍ക്കും അവകാശമില്ല. നടിയെ ഇതു പറയിക്കാന്‍ ഉണ്ടായ കാരണം എന്തെന്ന്​ അറിയില്ല’, പാട്ടീല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം, വിവാദ പരാമർശത്തിൽ നടിക്കെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ അരങ്ങേറുന്നത്. പലരും താരത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button