ഈജിപ്‌റ്റ്: കനത്ത മേക്കപ്പ് ഉപയോഗിച്ച് ഭാര്യ തന്നെ ചതിച്ചെന്ന വിചിത്ര പരാതിയുമായി യുവാവ് കോടതിയിൽ. വിവാഹത്തിന് മുൻപ് മേക്കപ്പ് ഉപയോഗിച്ച് ഭാര്യ ഭംഗിയുള്ളത് പോലെ തന്നെ ബോധിപ്പിച്ചിരുന്നെന്നും മേക്കപ്പില്ലാതെ അവളെ കാണാന്‍ ഭംഗിയില്ലെന്നുമാണ് യുവാവ് പറയുന്നത്. ഭാര്യയ്ക്ക് താന്‍ വിചാരിച്ച സൗന്ദര്യമില്ലെന്നാണ് യുവാവിന്റെ വാദം. അതിനെ തുടർന്ന് തനിക്ക് വിവാഹമോചനം വേണമെന്നാണ് യുവാവിന്റെ ആവശ്യം.
Also Read:ബാലികയെ പീഡിപ്പിച്ച 60കാരന് 24 വര്‍ഷം കഠിനതടവ്
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ഇരുവരും പരസ്പരം ഫോട്ടോകൾ പങ്കുവയ്ക്കുകയായിരുന്നു. എന്നാൽ അന്ന് യുവതിയുടെ മേക്കപ്പിട്ട ഫോട്ടോകളാണ് ഫെയ്സ്ബുക്കില്‍ ഉണ്ടായിരുന്നതെന്ന് യുവാവ് പറയുന്നു.
‘വിവാഹത്തിനു മുന്‍പ് പല തവണ കണ്ടിട്ടുണ്ടെങ്കിലും അന്നെല്ലാം അവള്‍ മേക്കപ്പിട്ടിരുന്നു. അതിനാല്‍ യഥാര്‍ഥ രൂപം മനസ്സിലായിരുന്നില്ല. അവളുടെ യഥാര്‍ഥ രൂപം കണ്ടപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി. മുന്‍പ് കണ്ട വ്യക്തിയേ ആയിരുന്നില്ല അവള്‍. തികച്ചും വ്യത്യസ്തയായിരുന്നു. ഞാന്‍ വഞ്ചിക്കപ്പെട്ടു. എനിക്ക് വിവാഹ മോചനം വേണം. പരമാവധി ഒത്തു പോകാന്‍ ശ്രമിച്ചു. സാധിക്കാത്തതിനാലാണ് വിവാഹ മോചനം ആവശ്യപ്പെട്ടുന്നത്’, യുവാവ് കോടതിയില്‍ പറഞ്ഞു.
Post Your Comments