KeralaNattuvarthaLatest NewsNewsIndia

കുറുപ്പ് കേരളത്തിൽ, കാണാൻ വലിയ ജനക്കൂട്ടം: ഇത് തിരിച്ചു വരവിന്റെ ചരിത്രം

തിരുവനന്തപുരം: ആറ് മാസങ്ങൾ ശേഷം തിയേറ്ററുകളിൽ ആരവം അലയടിക്കുന്നുവെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘കുറുപ്പ്‌ സിനിമയുടെ ആദ്യ പ്രതികരണങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. നഷ്ടപ്പെട്ട പ്രതാപങ്ങൾ തിയേറ്ററുകൾ തിരിച്ചു പിടിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറിപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. അതുകൊണ്ട് തന്നെ ധാരാളം വിവാദങ്ങളും മറ്റും ചിത്രത്തെ തുടർന്ന് ഉടലെടുത്തിരുന്നു.

Also Read:മുങ്ങിയ ബോട്ടിൽ തട്ടി മത്സ്യബന്ധന ബോട്ട് അപകടം : ആളപായമില്ല

സംസ്ഥാനത്ത് സിനിമയുടെ ഫാന്‍സ് ഷോയ്ക്കായി തിയേറ്ററുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം മലയാളത്തില്‍ ആദ്യമായി റിലീസ് ചെയ്യുന്ന ബിഗ്ബഡ്ജറ്റ് ചിത്രം എന്ന പ്രത്യേകതയും, താരപുത്രന്റെ ഏറ്റവും ചിലവേറിയ സിനിമയെന്ന പ്രത്യേകതയും കുറുപ്പിനുണ്ട്.

ആരാധകര്‍ സിനിമ കാണാന്‍ തിയേറ്ററുകളിലേക്ക് പോകുമോ എന്ന ആശങ്ക അണിയറ പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ ബുക്കിംഗ് ആരംഭിച്ച്‌ വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ തിയേറ്ററുകള്‍ ഹൗസ്ഫുള്ളായി. തിയേറ്ററുകളുടെ പ്രതാപം കുറുപ്പിലൂടെ തിരിച്ചു പിടിക്കാമെന്നാണ് അണിയറ പ്രവർത്തകരും മറ്റ് സിനിമാപ്രേമികളും കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button