ThiruvananthapuramLatest NewsKeralaNattuvarthaNews

ഭാര്യ കാമുകനൊപ്പം പോയതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവം: ഒളിവിലായിരുന്ന ഭാര്യാകാമുകൻ അറസ്റ്റിൽ

തിരുവനന്തപുരം: ഭാര്യ കാമുകനൊപ്പം പോയതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭത്തിൽ ഒളിവിലായിരുന്ന ഭാര്യാകാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്ത് വീട്ടിൽ വിഷ്ണു (30)വിനെയാണ് വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തത്. മുട്ടത്തറ പുത്തൻതെരുവ് മണക്കാട് ഉഷാ ഭവനിൽ ശിവകുമാറിന്റെ (34) ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് ഇയാൾ പിടിയിലായത്.

ശിവകുമാറും അഖിലയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇവർക്ക് രണ്ടു കുട്ടികളുമുണ്ട്. 2016-17 കാലഘട്ടത്തിൽ തച്ചോട്ടുകാവിലെ ഒരു ഗ്യാസ് ഏജൻസിയിൽ ജോലി ചെയ്തിരുന്ന അഖില അവിടെവെച്ചാണ് വിഷ്ണുവുമായി അടുപ്പത്തിലാകുന്നത്. ഇവർ തമ്മിൽ കടുത്ത പ്രണയത്തിലാകുകയും ഇതിനിടെ വിഷ്ണു മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഒരു അശ്ലീല വീഡിയോ ദൃശ്യം പുറത്താകുകയും ചെയ്തു.

അതേസമയം അഖിലയുടെ പ്രണയ ബന്ധവും വീഡിയോ ദൃശ്യം പ്രചരിച്ചതും ശിവകുമാർ അറിഞ്ഞിരുന്നു. തുടർന്ന് വിഷ്ണുവുമൊത്ത് ശ്രീകാര്യത്തെ ഒരു വീട്ടിൽ താമസമാക്കിയ അഖില കുട്ടികളെ അവിടേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇതിൽ മനംനൊന്ത് ശിവകുമാർ വീടിനുള്ളിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.

പാകിസ്ഥാനി യുവാവുമായുള്ള മലാലയുടെ വിവാഹത്തെ കുറിച്ച് എഴുത്തുകാരി തസ്ലീമ നസ്‌റിന്‍

ശിവകുമാറിന്റെ ആത്മഹത്യ സംബന്ധിച്ച് ബന്ധുക്കൾ വിളപ്പിൽശാല പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നുവരവെ വിഷ്ണു ഒളിവിൽ പോക്കുകയായിരുന്നു. ഇയാൾ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചു വരുന്നതായി പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ശ്രീകാര്യത്തെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വിഷ്ണു പിടിയിലായത്.

ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്. അഖിലയ്ക്കെതിരേയും അന്വേഷണം നടന്നു വരുന്നതായി പോലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വിളപ്പിൽശാല സി ഐ സുരേഷ് കുമാർ, എസ് ഐ വി. ഷിബു, എ എസ് ഐ ആർ. വി. ബൈജു, സി പി ഒ അരുൺ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button