Latest NewsNewsInternational

പാകിസ്ഥാനി യുവാവുമായുള്ള മലാലയുടെ വിവാഹത്തെ കുറിച്ച് എഴുത്തുകാരി തസ്ലീമ നസ്‌റിന്‍

മലാലയ്ക്ക് വെറും 24 വയസ് മാത്രമാണ് പ്രായം

 

ന്യൂഡല്‍ഹി : പാകിസ്ഥാനി യുവാവുമായുള്ള മലാലയുടെ വിവാഹത്തെ കുറിച്ച് പ്രതികരണവുമായി തസ്ലീമ നസ്‌റിന്‍ രംഗത്ത് എത്തി. നൊബേല്‍ സമ്മാന ജേതാവ് മലാല യുസഫ്സായി പാകിസ്ഥാനി യുവാവിനെ വിവാഹം കഴിച്ചത് തന്നെ ഞെട്ടിച്ചെന്ന് അവര്‍ പറയുന്നു. മലാലക്ക് വെറും 24 വയസ് മാത്രമാണ് പ്രായമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Read Also : മേക്കപ്പില്ലാതെ ഭാര്യയുടെ മുഖം കണ്ടു: വിവാഹശേഷം ഒരു മാസത്തിനുള്ളിൽ വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ്

‘ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയില്‍ പഠിക്കാന്‍ പോയ മലാല അവിടെ പുരോഗമനാശയമുള്ള ഇംഗ്ലീഷ് യുവാവുമായി പ്രണയത്തിലാകുമെന്നാണ് കരുതിയത്. മലാല 30 വയസ്സിന് മുമ്പ് വിവാഹിതയാകുമെന്നും കരുതിയില്ല’-തസ്ലീമ നസ്റിന്‍ ട്വീറ്റ് ചെയ്തു. ബുധനാഴ്ചയാണ് മലാലയുടെ വിവാഹ വാര്‍ത്ത പുറത്തുവന്നത്.

മലാല തന്നെയാണ് തന്റെ വിവാഹക്കാര്യം ട്വീറ്റ് ചെയ്തത്. വിവാഹ ചിത്രങ്ങളും പങ്കുവച്ചു.പാകിസ്ഥാന്‍ ക്രിക്കറ്റ് ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജറായ അസീര്‍ മാലിക്കാണു വരന്‍. ബര്‍മിങ്ഹാമിലെ വസതിയില്‍ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി യുഎന്നില്‍ പ്രസംഗിച്ച മലാലയ്ക്ക് 2014 ല്‍ പതിനേഴാം വയസ്സില്‍ നൊബേല്‍ സമ്മാനം ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button