NattuvarthaLatest NewsKeralaIndiaNews

മുല്ലപ്പെരിയാർ വിഷയത്തിൽ പാർട്ടിയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്, സെക്രട്ടറി ആക്കാനുള്ള താല്പര്യത്തിന് നന്ദി: കൊടിയേരി

കണ്ണൂർ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പാര്‍ട്ടിക്ക് കൃത്യമായ കാഴ്ചപ്പാടുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍. നിലവിലുള്ള തീരുമാനങ്ങളിൽ ഉറച്ചുനില്‍ക്കുമെന്നും തമിഴ്നാടിന് വെള്ളം കേരളത്തിന് സുരക്ഷ എന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്നും കൊടിയേരി പറഞ്ഞു.

Also Read:മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ 32കാരിയായ അമ്മ 1.78 ലക്ഷം രൂപയ്ക്ക് വിറ്റു

‘മരം മുറി വിഷയത്തില്‍ പരിശോധന നടക്കുകയാണ്. ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടോ എന്ന് പരിശോധിക്കുന്നു. എന്ത് കൊണ്ട് ഉദ്യോഗസ്ഥന്‍ അങ്ങനെ ചെയ്തു എന്നും പരിശോധിക്കുന്നുണ്ട്’, കോടിയേരി വ്യക്തമാക്കി. അതേസമയം, പാര്‍ട്ടി സെക്രട്ടറി ആകുമോ എന്ന ചോദ്യത്തിന്, നിങ്ങള്‍ പ്രകടിപ്പിക്കുന്ന താല്പര്യത്തിന് നന്ദിയെന്നും ആ കാര്യങ്ങള്‍ പാര്‍ട്ടി വ്യക്തമായ സമയത്ത് തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങൾക്ക് മറുപടി നൽകി.

അതേസമയം, മുല്ലപ്പെരിയാർ ഡാമിനെ ചൊല്ലി രൂക്ഷ വിമർശനങ്ങളാണ് സർക്കാരിനെതിരെ ഉയർന്നുകൊണ്ടിരിക്കുന്നത്. മുല്ലപ്പെരിയാർ മരം മുറിക്കേസിലും സർക്കാരാണ് ഇപ്പോൾ പ്രതിസ്ഥാനത്ത് നിൽക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button