Latest NewsNewsIndia

മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ 32കാരിയായ അമ്മ 1.78 ലക്ഷം രൂപയ്ക്ക് വിറ്റു

മുലുന്ദ് സ്വദേശിയായ ആളാണ് യാതൊരു നിയമനടപടികളും പാലിക്കാതെ കുഞ്ഞിനെ അമ്മയിൽ നിന്ന് വാങ്ങിയത്.

അഹമ്മദ്നഗർ: മഹരാഷ്ട്രയിലെ അഹമ്മദ്നഗറിലുള്ള ശിർദി ടൗണിൽ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ അമ്മ അറസ്റ്റിൽ. മൂന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് മുപ്പത്തിരണ്ടുകാരിയായ അമ്മ 1.78 ലക്ഷം രൂപയ്ക്ക് വിറ്റത്. സംഭവത്തിൽ അറസ്റ്റിലായ സ്ത്രീ വീട്ടിലെ കടുത്ത ദാരിദ്ര്യം മൂലമാണ് കുഞ്ഞിനെ വിറ്റതെന്ന് പൊലീസിനോട് പറഞ്ഞു. അമ്മയെ കൂടാതെ കുഞ്ഞിനെ വാങ്ങിയ ആളും വിൽക്കാൻ യുവതിയെ സഹായിച്ച നാല് പേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നവംബർ ഏഴിനാണ് കേസ് രജിസ്റ്റർ ചെയ്തത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് യുവതി ആൺ കുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ കുഞ്ഞിനെ പരിപാലിക്കാനുള്ള സാമ്പത്തിക സ്ഥിതി വീട്ടിൽ ഇല്ലാത്തതിനാലാണ് വിറ്റതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഇതേ തുടർന്ന് ആവശ്യക്കാർക്കായുള്ള അന്വേഷണം ആരംഭിച്ചു. മൂന്ന് സ്ത്രീകളാണ് കുഞ്ഞിനെ വിൽക്കാൻ യുവതിയെ സഹായിച്ചത്. അഹമ്മദ്നഗർ, കല്യാൺ, താനെ എന്നിവിടങ്ങളിലുള്ളവരാണിവർ.

Read Also: ആര്‍.എസ്.എസിന്‍റെ ഹിന്ദുരാഷ്ട്രവാദം ബി.ജെ.പി മാനിഫെസ്റ്റോയില്‍ ഇല്ല: മതേതരത്വം ഇന്ത്യയുടെ ആത്മാവാണെന്ന് കത്തോലിക്ക ബാവ

മുലുന്ദ് സ്വദേശിയായ ആളാണ് യാതൊരു നിയമനടപടികളും പാലിക്കാതെ കുഞ്ഞിനെ അമ്മയിൽ നിന്ന് വാങ്ങിയത്. പകരം 1.78 ലക്ഷം രൂപയും അമ്മയ്ക്ക് നൽകി. വിവരം അറിഞ്ഞ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് കുഞ്ഞിനെ കണ്ടെത്തുകയും ചെയ്തു. തുടർന്നാണ് അമ്മയിലേക്കും മറ്റ് സ്ത്രീകളിലേക്കും അന്വേഷണം എത്തുന്നത്. ഐപിസി, ശിശു സംരക്ഷണ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

shortlink

Post Your Comments


Back to top button