തിരുവനന്തപുരം: മണല് പൊത്തി വച്ച് മത്സ്യം വിൽക്കുന്നത് കണ്ടാൽ ഇനി കടുത്ത നടപടിയെടുക്കുമെന്ന് സുരക്ഷാ കമീഷണര്‍. ഇത് മത്സ്യം കേടാകാനും നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടാകാനും കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
Also Read:ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചു : വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
ഭക്ഷ്യസുരക്ഷാ നിയമം 2006 പ്രകാരം മത്സ്യം കേടാകാതെ സൂക്ഷിക്കാന്‍ ശുദ്ധമായ ഐസ് 1:1 അനുപാതത്തില്‍ ഉപയോഗിക്കണം. മറ്റ് രാസപദാര്‍ഥങ്ങള്‍ ഇതിനായി ഉപയോഗിക്കാന്‍ പാടില്ല. എന്നാൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മണൽ പൊത്തി വച്ച് മത്സ്യം വിൽക്കുന്നത് സർവ്വ സാധാരണമാണ്.
അതേസമയം, മത്സ്യം വില്‍ക്കുന്നവര്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/രജിസ്ട്രേഷന്‍ എടുക്കണം. സുരക്ഷിതവും ഗുണമേന്മയുള്ളതുമായ മത്സ്യത്തിന്റെ ലഭ്യത ഉറപ്പാക്കാന്‍ പൊതുജനങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറായ 1800 425 1125 ല്‍ പരാതികള്‍ അറിയിക്കാമെന്നും ഭക്ഷ്യ സുരക്ഷാ കമീഷണര്‍ അറിയിച്ചു.
Post Your Comments