KeralaLatest NewsNews

ഇന്ധനനികുതിക്ക് എതിരെ കോണ്‍ഗ്രസ് സമരം, സെക്രട്ടേറിയറ്റ് മുതല്‍ രാജ് ഭവന്‍ വരെ മനഷ്യചങ്ങല

സിനിമ ചിത്രീകരണം തടയില്ലെന്നുറപ്പ്

തിരുവനന്തപുരം: ഇന്ധന നികുതിക്കെതിരെ കോണ്‍ഗ്രസ് സമരം ശക്തമാക്കുന്നു. കെപിസിസി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ഇതിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് മുതല്‍ രാജ്ഭവന്‍ വരെ മനുഷ്യച്ചങ്ങല തീര്‍ക്കും. കൂടാതെ ബ്ലോക്ക് തലം മുതല്‍ പ്രതിഷേധം ശക്തമാക്കാനും യോഗത്തില്‍ തീരുമാനമായി. അതേസമയം, സിനിമാചിത്രീകരണം തടയാനുള്ള യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപനത്തിനെതിരെ കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍ രംഗത്തെത്തി.

Read Also : ‘സോഷ്യലിസത്തിന്റെ സുഗന്ധദ്രവ്യം’ 2016 ലേ അതേ തന്ത്രം വീണ്ടും : അഖിലേഷ് യാദവിന്റെ അഗർബത്തി ഇലക്ഷൻ പ്രചാരണം

സിനിമ സര്‍ഗാത്മക പ്രവര്‍ത്തനമാണ്. സിനിമയെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ടെന്നും സുധാകരന്‍ പറഞ്ഞു. നേതാക്കള്‍ക്കെതിരായ കേസ് നിയമപരമായി നേരിടുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ധന വിലവര്‍ധനയ്‌ക്കെതിരേ കൊച്ചിയില്‍ കോണ്‍ഗ്രസ് സമരത്തിനെതിരെ ജോജു രംഗത്തെത്തിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സിനിമാ ചിത്രീകരണ സ്ഥലത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ജോജു അഭിനയിക്കുന്ന കീടം എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന പുത്തന്‍കുരിശ് പിഡബ്ല്യുഡി റസ്റ്റ് ഹൗസിലേക്കാണ് കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button