തിരുവനന്തപുരം: കേന്ദ്ര സർക്കാർ പെട്രോളിനും ഡീസലിനും നികുതി കുറച്ചിട്ടും കേരള സർക്കാർ നികുതി കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. തിങ്കളാഴ്ച്ച രാവിലെ 11 മണിക്കാണ് മാർച്ച് സംഘടിപ്പിക്കുന്നത്.
അതേസമയം, ഇന്ധനത്തിന്റെ നികുതി ഇനിയും കുറയ്ക്കാനാവില്ലെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. അവശ്യവസ്തുകൾ ഉൾപ്പെടെയുള്ള ചരക്കുകളുടെ വില പിടിവിട്ട് കുതിച്ചുയരുന്നതിനാലാണ് കേന്ദ്രസർക്കാർ പെട്രോളിന്‍റെ നികുതി 8 രൂപയും ഡീസലിന് 6 രൂപയും കുറയ്ക്കാൻ നിർബന്ധിതരായത്.
ഇത് സ്വാഗതാർഹമായ ഒരു നടപടിയാണ്. എന്നാൽ, 2014 മുതൽ നിരന്തരമായി വർധിപ്പിച്ച നികുതിയാണ് നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ കേന്ദ്രസർക്കാർ കുറവു ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments