തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിന് പിന്നാലെ ന്യായീകരണവുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ രംഗത്ത് എത്തി. കേരളം കഴിഞ്ഞ ആറ് വര്‍ഷമായി നികുതി കൂട്ടിയിട്ടില്ലെന്ന് ബാലഗോപാല്‍ അറിയിച്ചു. സംസ്ഥാന നികുതിയിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടന്നു കയറുകയാണെന്നും മന്ത്രി ആരോപിച്ചു. വര്‍ദ്ധിപ്പിക്കാത്ത നികുതി എങ്ങനെ കൂട്ടുമെന്നും ബാലഗോപാല്‍ വിശദീകരിച്ചു.
Read Also :കെ.എസ്.ആര്‍.ടി.സിയിലെ പ്രശ്‌നം പരിഹരിക്കാന്‍ ഒരു സംഘത്തെ യു.പിയിലേക്ക് അയക്കണം: അബ്ദുള്ളക്കുട്ടി
നികുതി കുറയ്ക്കുന്നില്ലെന്ന് പ്രസ്താവന തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്ന് ബാലഗോപാല്‍ പറഞ്ഞു. സെസും സര്‍ചാര്‍ജും പിരിക്കുന്നത് കേന്ദ്രം അവസാനിപ്പിക്കണം. സെസ് പിരിവ് ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധമാണെന്നും അദ്ദേഹം ആരോപിക്കുന്നു.
അതേസമയം, ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാനങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. കേന്ദ്രം എക്‌സൈസ് ഡ്യൂട്ടി കുറച്ചിട്ടും ചില സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ നിന്ന് 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. നികുതി കുറയ്ക്കാത്ത ചില സംസ്ഥാനങ്ങള്‍ അധിക വരുമാനമുണ്ടാക്കിയെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
തമിഴ്‌നാട്, മഹാരാഷ്ട്ര, ബംഗാള്‍, കേരളം, ജാര്‍ഖണ്ഡ്, തെലങ്കാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ പേരെടുത്ത് പറഞ്ഞാണ് വിമര്‍ശനം നടത്തിയത്. ഈ സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറയ്ക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇന്ധന വില കുറയാത്തത് സാധാരണക്കാരന് വലിയ ദുരിതമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
Post Your Comments