തിരുവനന്തപുരം: ഇന്ധനവില വർദ്ധനവിൽ കേന്ദ്രത്തെ പഴിചാരി കേരളം. കേന്ദ്ര സര്‍ക്കാര്‍ പതിനാല് തവണ ഇന്ധന നികുതി കൂട്ടിയപ്പോഴും സംസ്ഥാന സര്‍ക്കാര്‍ അറു വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും ഇന്ധന നികുതി വര്‍ദ്ധിപ്പിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേരളമടക്കം ഏഴ് സംസ്ഥാനങ്ങള്‍ ഇന്ധനവില കുറച്ചില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയിൽ പ്രതികരിച്ചാണ് ധനമന്ത്രി രംഗത്ത് എത്തിയത്.
Read Also: മൂന്ന് മാസത്തിനിടെ അറസ്റ്റിലായത് 1000 യാചകർ: കണക്കുകൾ പുറത്തുവിട്ട് ദുബായ് പോലീസ്
തിരുവനന്തപുരത്ത് നടന്ന പി.കെ.എസ് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഒരിക്കല്‍ പോലും പെട്രോളിന്റേയോ ഡീസലിന്റേയോ നികുതി നമ്മള്‍ വര്‍ദ്ധിപ്പിച്ചിട്ടില്ല. പകരം ഒരു പ്രാവശ്യം കുറച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പതിനാല് പ്രാവശ്യം കൂട്ടി. നാല് പ്രാവശ്യം കുറച്ചു. ഇതാണ് കേന്ദ്രം ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണ്. അതിൽ ഖേദം തോന്നുന്നു’- ധനമന്ത്രി വ്യക്തമാക്കി.
Post Your Comments