ലക്‌നൗ : ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. വോട്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ‘സോഷ്യലിസത്തിന്റെ സുഗന്ധദ്രവ്യം’ പുറത്തിറക്കിക്കൊണ്ടാണ് അഖിലേഷ് പ്രചാരണം നടത്തുന്നത്. 22 പ്രകൃതിദത്ത ഉത്പന്നങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കിയത് എന്നാണ് അഖിലേഷ് യാദവ് പാർട്ടി സുഗന്ധദ്രവ്യത്തെക്കുറിച്ച് പറഞ്ഞത്. പാര്‍ട്ടിയുടെ കനൗജ് എംഎല്‍എസിയായ പമ്മി ജെയിന്‍ ആണ് 22 പ്രകൃതി ദത്ത സുഗന്ധങ്ങള്‍ അടങ്ങിയ സമാജ്‌വാദി പെര്‍ഫ്യൂം നിര്‍മ്മിച്ചത്.
പാര്‍ട്ടി കൊടിയുടെ നിറമായ ചുവപ്പും പച്ചയുമാണ് നിറമാണ് പെര്‍ഫ്യൂം കുപ്പിക്ക് നല്‍കിയിട്ടുളളത്. ബോക്‌സില്‍ അഖിലേഷ് യാദവിന്റെ ചിത്രവും പാര്‍ട്ടി ചിഹ്നവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത് ആദ്യമായല്ല തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അഖിലേഷ് യാദവ് സുഗന്ധദ്രവ്യം പുറത്തിറക്കുന്നത്. 2016 ലെ തെരഞ്ഞെടപ്പിന് മുന്നോടിയായും സമാജ്‌വാദി പാർട്ടി സുഗന്ധദ്രവ്യം പുറത്തിറക്കിയിരുന്നു. ഉത്തർപ്രദേശിൽ യോഗി സർക്കാരിനെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങളാണ് പ്രതിപക്ഷ പാർട്ടികൾ നടത്തുന്നത്.
എന്നാൽ വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയസാധ്യത ഏറെയാണെന്ന് സർവ്വേ ഫലങ്ങൾ പറയുന്നു.2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ സുഗന്ധദ്രവ്യം മായാജാലം സൃഷ്ടിക്കും. സോഷ്യലിസത്തിന്റെ സുഗന്ധമുള്ള ഈ പെർഫ്യൂം വെറുപ്പിനെ അകറ്റി നിർത്തും. സമാജ്‌വാദി പാർട്ടി എന്ന പേരിൽ പുറത്തിറക്കിയ സുഗന്ധ ദ്രവ്യത്തിൽ അഖിലേഷ് യാദവിന്റെ ചിത്രവും പാർട്ടി ചിഹ്നമായ സൈക്കിളുമുണ്ട്. ചുവപ്പ്, പച്ച എന്നീ നിറങ്ങളിലുള്ളകുപ്പിയിലാണ് സുഗന്ധദ്രവ്യം നിറച്ചിരിക്കുന്നത്. ആളുകൾ ഇത് ഉപയോഗിക്കുമ്പോൾ അവർ സോഷ്യലിസം ശ്വസിക്കുമെന്നാണ് അഖിലേഷിന്റെ അവകാശവാദം.
Post Your Comments