മദ്ധ്യപ്രദേശ്: പെൺകുഞ്ഞിന് ജന്മം നൽകിയ ഭാര്യയെ ഭർത്താവ് ഫോണിലൂടെ മൊഴിചൊല്ലി. ഇൻഡോറിലെ എംഐജിയിൽ നടന്ന സംഭവത്തിൽ ഭർത്താവ് ആസ് മുഹമ്മദ് ഖാനെതിരെ പരാതിയുമായി 32 കാരിയായ യുവതി പോലീസിനെ സമീപിച്ചു.
ട്യൂഷൻ അദ്ധ്യാപികയായ യുവതി ഭർത്താവിന്റെയും, ഭർതൃവീട്ടുകാരുടെയും നിരന്തര ഉപദ്രവത്തെ തുടർന്ന് വർഷങ്ങളായി മകൾക്കൊപ്പം സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. ഇതിനിടെ യുവതിയെ ഫോണിൽ വിളിച്ച് ഭർത്താവ് മൊഴി ചൊല്ലി ബന്ധം വേർപെടുത്തുകയായിരുന്നു. പെൺകുട്ടിയ്ക്ക് ജന്മം നൽകിയതാണ് വിവാഹ ബന്ധം വേർപെടുത്താൻ കാരണമായതെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.
ദേശീയ ദിനം: ഒമാനിൽ നവംബർ 28, 29 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ
വിവാഹ ശേഷം ഭർത്താവും ഭർതൃവീട്ടുകാരും ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഉപദ്രവിക്കാൻ ആരംഭിച്ചിരുന്നു. ഇതിനിടെ യുവതി ഗർഭിണിയായി. ഗർഭാവസ്ഥയിലിരിക്കെ ആൺകുഞ്ഞിന് ജന്മം നൽകണമെന്ന് ഭർതൃവീട്ടുകാർ ഭീഷണിപ്പെടുത്തിയിരുന്നതായി യുവതി പരാതിയിൽ പറയുന്നു.
എന്നാൽ പെൺകുഞ്ഞായിരുന്നു ജനിച്ചത്. ഇതിന് ശേഷം വീട്ടിലെത്തിയ യുവതിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് അതിക്രൂരമായി മർദ്ദിച്ചു. ഇതോടെ യുവതി സ്വന്തം വീട്ടിലേക്ക് പോയി. യുവതിയുടെ പരാതിയെ തുടർന്ന് മുഹമ്മദ് ഖാനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Post Your Comments