മസ്‌കത്ത്: ഒമാനിൽ നവംബർ 28, 29 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു. ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് നടപടി. നവംബർ 28 ഞായർ, നവംബർ 29 തിങ്കൾ എന്നീ ദിനങ്ങളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കൊണ്ട് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Read Also: ഭയക്കാനുള്ള സാഹചര്യം ഇല്ല: കെപിഎസി ലളിത ഇപ്പോഴത്തെ ഈ അവസ്ഥയ്ക്ക് കാരണം തുറന്ന് പറഞ്ഞ് സിദ്ധാര്‍ത്ഥ്
അമ്പത്തൊന്നാമത് ദേശീയ ദിനമാണ് ഒമാൻ ആചരിക്കുന്നത്. നവംബർ 28 നും 29 നും പ്രഖ്യാപിച്ചിരിക്കുന്ന അവധി ഒമാനിലെ പൊതു മേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ബാധകമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം സ്വകാര്യ മേഖലയിലെ തൊഴിലുടമകൾക്ക് തങ്ങളുടെ ജീവനക്കാരുടെ അനുമതിയോടെ ആവശ്യമെങ്കിൽ ഈ ദിനങ്ങളിൽ പ്രവർത്തിക്കുന്നതിന് അനുവാദം നൽകിയിട്ടുണ്ടെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
ഒമാനിൽ വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസം അവധി ലഭിക്കുന്നതാണ്. അവധികൾക്ക് ശേഷം 30 ന് ഓഫിസുകൾ തുറക്കുമെന്നും അധികൃതർ അറിയിച്ചു.
Post Your Comments