കോട്ടയം: എംജി സര്‍വകലാശാലയിലെ ജാതിവിവേചന പരാതിയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ അധ്യാപകനെ ചുമതലയില്‍ നിന്ന് മാറ്റിയ സംഭവത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങി ഡോ. നന്ദകുമാര്‍ കളരിക്കല്‍. തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന് ഹൈക്കോടതി നേരത്തെ കണ്ടെത്തിയിരുന്നതാണ്. എന്നാല്‍ ഹൈക്കോടതി തെറ്റാണെന്ന് കണ്ടെത്തിയ ആരോപണങ്ങളുടെ പേരിലാണ് സിന്‍ഡിക്കേറ്റ് നടപടി എടുത്തിരിക്കുന്നതെന്നും അതുകൊണ്ട് നിയമപരമായി നീങ്ങുമെന്നും നന്ദകുമാര്‍ പറഞ്ഞു.
Read Also : ചക്രസ്തംഭന സമരത്തില്‍ പങ്കെടുക്കാതെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
ശനിയാഴ്ചയാണ് ഗവേഷക ദീപ പി മോഹനന്‍ ഉന്നയിച്ച ജാതി വിവേചന ആരോപണത്തെ തുടര്‍ന്ന് അധ്യാപകനും നാനോ സയന്‍സ് വിഭാഗം മേധാവിയുമായിരുന്ന ഡോ. നന്ദകുമാര്‍ കളരിക്കലിനെ ചുമതലകളില്‍ നിന്ന് സിന്‍ഡിക്കേറ്റ് മാറ്റിയത്. അതേസമയം വൈസ് ചാന്‍സിലര്‍ സാബു തോമസിനെയും ജാതിഅധിക്ഷേപം നടത്തിയ അധ്യാപകനെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള ദീപ പി മോഹനന്‍ നടത്തുന്ന നിരാഹാര സമരം പതിനൊന്നാം ദിവസത്തിലേക്ക് കടന്നു. മഹാത്മഗാന്ധി സര്‍വകലാശാല കവാടത്തിന് മുന്നിലാണ് ദീപ നിരാഹാര സമരം നടത്തുന്നത്.
കഴിഞ്ഞ 10 വര്‍ഷമായി ജാതി വിവേചനം നിമിത്തം വിദ്യാഭ്യാസ അവകാശം നിഷേധിക്കപ്പെട്ട് അതികഠിനമായ സാഹചര്യത്തിലൂടെയാണ് താന്‍ കടന്നു പോകുന്നതെന്ന് ദീപ പറഞ്ഞിരുന്നു. നീതി ലഭിക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നും തന്റെ ജനതയ്ക്ക് വേണ്ടി പൊരുതിയേ മതിയാകൂവെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. 2011ല്‍ ആണ് ദീപ നാനോ സയന്‍സില്‍ എംഫിലിന് പ്രവേശം നേടിയത്. തുടര്‍ന്ന് 2014ല്‍ ഗവേഷണവും ആരംഭിച്ചെങ്കിലും ദളിത് വിദ്യാര്‍ത്ഥിയായ ദീപയ്ക്ക് ഗവേഷണം പൂര്‍ത്തിയാക്കാനുള്ള യാതൊരു അവസരവും ലഭിച്ചിരുന്നില്ല.
Post Your Comments