തിരുവനന്തപുരം: ഇന്ധനവില വര്‍ധന കണക്കിലെടുത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് കെപിസിസി ആഹ്വാനം ചെയ്ത ചക്രസ്തംഭന സമരത്തില്‍ പങ്കെടുക്കാതെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. റോഡ് ഉപരോധിച്ചുള്ള സമരത്തോടുള്ള വിയോജിപ്പ് നേരത്തെ തന്നെ സതീശന്‍ പരസ്യമാക്കിയിരുന്നതാണ്.
അതേസമയം മുല്ലപ്പെരിയാര്‍ പോലുള്ള ഗൗരവമുള്ള വിഷയം നിയമസഭയില്‍ ഉണ്ടായിരുന്നതിനാലാണ് പങ്കെടുക്കാതിരുന്നത് എന്നാണ് വിശദീകരണം. കോണ്‍ഗ്രസില്‍ പ്രശ്‌നരഹിതമായ കാലം ഉണ്ടായിട്ടില്ലെന്ന് കെപിസിസി. പ്രസിഡന്റ് കെ. സുധാകരന്‍ പ്രതികരിച്ചു. ഇന്ന് രാവിലെ 11 മണിമുതല്‍ 11.15 വരെയായിരുന്നു ചക്രസ്തംഭന സമരം.
നേരത്തെ തന്നെ കൊച്ചിയില്‍ നടന്ന വഴി തടയല്‍ സമരത്തില്‍ പ്രതിപക്ഷ നേതാവ് എതിര്‍പ്പ് പരസ്യമാക്കിയിരുന്നു. അത്തരം സമരങ്ങളോട് യോജിപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് പൂര്‍ണമായും വിട്ടുനിന്നത്.
Post Your Comments