KeralaNattuvarthaLatest NewsNewsCrime

ജാമ്യത്തിലിറങ്ങിയ പ്രതി യുവതിയെ വീട്ടില്‍ കയറി ആക്രമിച്ചു: യുവാവ് അറസ്റ്റില്‍

പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി

എടക്കര: വീട്ടില്‍ കയറി യുവതിയെ ആക്രമിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. എടക്കര കൗക്കാട് സ്വദേശി ആലങ്ങാടന്‍ ശ്രീജിത്ത് എന്ന മണിക്കുട്ടന്‍ (32) ആണ് എടക്കര പൊലീസിന്റെ പിടിയിലായത്. എടക്കര ഇന്‍സ്‌പെക്ടര്‍ പി.എസ്. മഞ്ജിത് ലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read Also : എംജി സര്‍വകലാശാലയിലെ ജാതി വിവേചനം: ദീപയുടെ സമരം പതിനൊന്നാം ദിവസത്തില്‍, പിന്നോട്ടില്ലെന്ന് ഗവേഷക

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതിയെ വീട്ടില്‍ കയറി ഉപദ്രവിച്ചെന്ന പരാതിയിലാണ് ശ്രീജിത്ത് അറസ്റ്റിലായത്. സ്‌കൂട്ടറില്‍ യാത്ര ചെയ്ത യുവതികളെ ബൈക്കില്‍ പിന്തുടര്‍ന്ന് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒക്ടോബര്‍ 13ന് ഇയാളെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് പ്രതി വീണ്ടും പിടിയിലായത്. പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button