അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും മടങ്ങി വരുന്ന യാത്രികർ മടക്കയാത്രയിൽ ഡയപ്പർ ധരിക്കേണ്ടി വരുമെന്ന് റിപ്പോർട്ട്. സ്പേസ് എക്സ് ക്യാപ്സ്യൂളിലെ ടോയ്ലറ്റിൽ ലീക്ക് ഉണ്ടായതിനെ തുടർന്നാണ് ഇത്. സാഹചര്യം ഒരല്പം അസ്വാഭാവികവും അപ്രതീക്ഷിതവും ആണെങ്കിലും ഗുരുതരമല്ലെന്ന് നാസ അറിയിക്കുന്നു.
Also Read:പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം: പെട്രോൾ വില വീണ്ടും കൂട്ടാനൊരുങ്ങി ഇമ്രാൻ സർക്കാർ
സംഭരണ ടാങ്കിലേക്ക് മൂത്രം പമ്പ് ചെയ്യുന്ന പൈപ്പിന്റെ ഫിറ്റിംഗ് ഇളകിയതോടെ ടാങ്കിൽ നിന്നും വിസർജ്യം പുറത്തേക്കൊഴുകാൻ തുടങ്ങി. ഇതാണ് യാത്രികർക്ക് വിനയായതെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഷെയ്ൻ കിംബ്രൂ, മേഗൻ മക്ആർതർ, തോമസ് പെസ്ക്യൂ, അകിഹിതോ ഹോഷിദേ തുടങ്ങിയവരാണ് പണിമുടക്കിയ ടോയ്ലറ്റുമായി യാത്ര ചെയ്യേണ്ടി വരിക. ഈർപ്പം വലിച്ചെടുക്കൻ ശേഷിയുള്ള അടിവസ്ത്രങ്ങളാണ് ഇവർ ധരിച്ചിരിക്കുന്നത്.
Post Your Comments