USALatest NewsNews

ബഹിരാകാശത്ത് പോകാൻ തയ്യാറായി വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാന്‍ഷു ശുക്ല

നാസയും ഐഎസ്ആര്‍ഒയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് ഒരു ഇന്ത്യക്കാരന് വീണ്ടും ബഹിരാകാശ യാത്രയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്

ന്യൂയോർക്ക് : ഒൻപത് മാസത്തിലധികം നീണ്ട ബഹിരാകാശ ദൗത്യത്തിന് ശേഷം സ്‌പേസ് എക്‌സ് ഡ്രാഗൺ സ്‌പേസ്‌ക്രാഫ്റ്റ് പേടകത്തിലാണ് സുനിത വില്യംസും ബുച്ച് വിൽമോറും സുരക്ഷിതരായി ഭൂമിയിലെത്തി. ഇപ്പോഴിത സ്‌പേസ് എക്‌സ് ഡ്രാഗൺ സ്‌പേസ്‌ക്രാഫ്റ്റ് പേടകത്തിൽ ബഹിരാകാശത്ത് പോകാനുള്ള അടുത്ത ഊഴത്തിൽ ഒരു ഇന്ത്യക്കാരൻ കൂടി. ശുഭാന്‍ഷു ശുക്ലയാണ് ആ ഇന്ത്യാക്കാരൻ.

ഉത്തര്‍പ്രദേശിലെ ലക്‌നൗ സ്വദേശിയായ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാന്‍ഷു ശുക്ലയാണ് ആക്‌സിയം-4 ദൗത്യത്തിൻ്റെ ഭാഗമായി ബഹിരാകാശ യാത്രക്കൊരുങ്ങുന്നത്. നാസയും ഐഎസ്ആര്‍ഒയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് ഒരു ഇന്ത്യക്കാരന് വീണ്ടും ബഹിരാകാശ യാത്രയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്.

ഇതിന് മുമ്പ് 1984 ല്‍ സോവിയറ്റ് യൂണിയന്റെ സോയൂസ് ടി-11 ദൗത്യത്തില്‍ യാത്ര ചെയ്ത രാകേഷ് ശര്‍മയാണ് ഇന്ത്യന്‍ പൗരനായ ആദ്യ ബഹിരാകാശ സഞ്ചാരി.

shortlink

Related Articles

Post Your Comments

Related Articles


Back to top button