USALatest NewsNewsIndia

ഭൂമി നിങ്ങളെ മിസ് ചെയ്തിരുന്നു, സ്ഥിരോത്സാഹം എന്തെന്നുള്ളത് കാട്ടിത്തന്നു:ക്രൂ-9 സംഘത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

സുനിത വില്യംസിനൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു നരേന്ദ്രമോദിയുടെ എക്സ് പോസ്റ്റ്

ന്യൂഡല്‍ഹി : ഒമ്പത് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തിയ സുനിത വില്യംസിനെയും ക്രൂ-9 ബഹിരാകാശ യാത്രികരെയും സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുനിത വില്യംസിനൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു മോദിയുടെ എക്സ് പോസ്റ്റ്.

ക്രൂ 9ന് സ്വാഗതം! ഭൂമി നിങ്ങളെ മിസ് ചെയ്തിരുന്നെന്ന് പറഞ്ഞാണ് എക്‌സിലെ കുറിപ്പ് തുടങ്ങുന്നത്. അവരുടേത് നിശ്ചയദാര്‍ഢ്യത്തിന്റെയും ധൈര്യത്തിന്റെയും അതിരുകളില്ലാത്ത മാനുഷിക പ്രയത്നത്തിന്റേയും പരീക്ഷണമായിരുന്നു.സുനിത വില്യംസും ഡ്രാഗണ്‍ ക്രൂ-9 ബഹിരാകാശ യാത്രികരും സ്ഥിരോത്സാഹം എന്നത് എന്താണെന്ന് ഒരിക്കല്‍കൂടി നമുക്ക് തെളിയിച്ചു തന്നിരിക്കുന്നു.

കടുത്ത വെല്ലുവിളികള്‍ അതിജീവിക്കാനുള്ള അവരുടെ അചഞ്ചലമായ നിശ്ചയദാര്‍ഢ്യം ലക്ഷക്കണക്കിന് ആളുകളെ എക്കാലത്തും പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും. ഇരുവരുടെയും സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ച എല്ലാവരേയും അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button