ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇന്ധന വില വീണ്ടും കൂട്ടാനൊരുങ്ങി ഇമ്രാൻ ഖാൻ സർക്കാർ. വായ്പ നൽകണമെന്ന പാകിസ്ഥാന്റെ ആവശ്യം അംഗീകരിക്കണമെങ്കിൽ ഇന്ധന വില ഇനിയും വർദ്ധിപ്പിക്കണമെന്നാണ് ഐ എം എഫ് ആവശ്യപ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വില വീണ്ടും കൂട്ടാനൊരുങ്ങുന്നതെന്ന് പാക് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
രണ്ട് ദിവസം മുൻപ് പാകിസ്ഥാനിൽ ഇന്ധന വില ഒറ്റയടിക്ക് 8.14 രൂപ വർദ്ധിപ്പിച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് പ്രതിപക്ഷം ആഹ്വാനം ചെയ്തിരുന്നു. ഇതിനിടെയാണ് വീണ്ടും വില കൂട്ടാനൊരുങ്ങുന്നത്.
വിലക്കയറ്റത്തെ വെള്ള പൂശാനാണ് ഇമ്രാൻ ഖാൻ 120 ബില്ല്യൺ രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇമ്രാന്റെ പാക്കേജ് ഭരണ പരാജയം മറയ്ക്കാനുള്ള ഒരു തമാശയാണെന്നാണ് പിപിപി ചെയർമാൻ ബിലാവൽ ഭൂട്ടോ പറയുന്നത്. ഇമ്രാൻ ഖാൻ പാകിസ്ഥാന്റെ പാഴായ പ്രധാനമന്ത്രിയാണെന്നാണ് ഷേരി റഹ്മാന്റെ പരിഹാസം.
Post Your Comments