പാലക്കാട്: ആലത്തൂരിൽ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികളെ തുടർച്ചയായി കാണാതാവുന്നതായി പരാതി. ആഗസ്റ്റ് 30ന് കാണാതായ ആലത്തൂര്‍ പുതിയങ്കം തെലുങ്ക്തറ ഭരതന് നിവാസില്‍ രാധാകൃഷ്ണന്റെ മകള്‍ സൂര്യ കൃഷ്ണയും ഏറ്റവുമൊടുവില്‍ കാണാതായ ഇരട്ടകളായ രണ്ടു പെണ്‍കുട്ടികളും, ഇവര്‍ പഠിക്കുന്ന ക്ലാസിലെ മറ്റു രണ്ട് ആണ്‍കുട്ടികളും ഒൻപതാം ക്ലാസുകാരാണ്. ഇവരെയെല്ലാം ഒരേദിവസമാണ് കാണാതായതെന്ന് പരാതിയിൽ പറയുന്നു.
Also Read:പ്രധാനമന്ത്രിയായാൽ ആദ്യം ചെയ്യുന്ന കാര്യമെന്ത്? വെളിപ്പെടുത്തി വയനാട് എം.പി രാഹുൽ ഗാന്ധി
ഇരട്ട സഹോദരിമാരെയും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളെയും ആലത്തൂരില്‍ കാണാതായ സംഭവത്തില്‍ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു. ഗോവിന്ദാപുരം ചെക്ക് പോസ്റ്റ് വഴി കുട്ടികൾ പോയതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട്ടിലും അന്വേഷണം ഊര്‍ജിതമാക്കിയത്. ഒരേ സ്കൂളില്‍ ഒമ്ബതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെയാണ് ബുധനാഴ്ച മുതല്‍ കാണാതായത്.
കുട്ടികൾ പാലക്കാട് ബസ് സ്റ്റാന്‍ഡിലൂടെ നടക്കുന്നതിെന്റ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒരാളുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നുവെങ്കിലും പാലക്കാട് മുതല്‍ അത് സ്വിച്ച് ഓഫ് ആയതായിട്ടാണ് കാണിക്കുന്നത്. കുട്ടികള്‍ എന്തിനാണ് വീട് വിട്ടിറങ്ങിയതെന്നോ എവിടേക്കാണ് പോകുന്നതെന്നോ സംബന്ധിച്ച് വിവരങ്ങളൊന്നും ഇതേവരെ ലഭിച്ചിട്ടില്ല.
Post Your Comments