KeralaLatest NewsNews

തൃശൂർ ജനമൈത്രി പൊലീസിന്റെ പൊതിച്ചോറിന് സുരേഷ് ഗോപിയുടെ പൊന്നാട: ഭക്ഷണം ചൂടാറാതെയിരിക്കാനുള്ള സംവിധാനം വാഗ്‌ദാനം

തൃശൂർ : ജനമൈത്രി പൊലീസിന്റെ പാഥേയം പദ്ധതിയിലേക്ക് പൊതിച്ചോറുമായി നടനും എംപിയുമായ സുരേഷ് ഗോപി. ദേശീയപാതയിൽ കൊരട്ടി ജംക്‌ഷനിലാണ് ജനമൈത്രി പൊലീസ് ഒരു വർഷമായി പാഥേയം പദ്ധതി നടത്തുന്നത്. ഇവിടെയുള്ള ഷെൽഫിൽ ആർക്കും പൊതിച്ചോറുകൾ വയ്ക്കാം, വിശക്കുന്നവർക്ക് പൊതിച്ചോറുകൾ ഇവിടെ നിന്നും കൊണ്ടുപോകാം. നിരവധി പേരാണ് ദിവസം ഇവിടെ പൊതിച്ചോറുകൾ വയ്ക്കാനെത്തുന്നത്. ഇതറിഞ്ഞാണ് സുരേഷ് ഗോപിയും ഇവിടെ പൊതിച്ചോറുമായി എത്തിയത്.

ഷെൽഫിൽ പൊതിച്ചോറുകൾ വച്ചിറങ്ങിയ സുരേഷ്‌ ഗോപി പൊലീസുകാരോട് തിരക്കി ‘സിഐ എവിടെയാണ്?’. ഇതോടെ സ്റ്റേഷനിൽ യോഗത്തിലാണെന്ന് എസ്‌ഐ എം.വി.തോമസ് പറഞ്ഞു. സിഐ ബി.കെ. അരുണിനായി കൊണ്ടുവന്ന പൊന്നാട എസ്‌ഐയെ ഏൽപിച്ച ശേഷം സുരേഷ് ഗോപി പറഞ്ഞു ‘ഇത് അദ്ദേഹത്തിനുള്ളതാണ്, ഇതിന്റെയെല്ലാം ആൾ അദ്ദേഹമല്ലേ’.

Read Also  :  ഒരങ്കത്തിന് കൂടി ബാല്യം: വിരമിക്കൽ വാർത്തകൾ തള്ളി യൂണിവേഴ്സൽ ബോസ്

തുടർന്ന് കോ ഓർഡിനേറ്റർമാരായ കെ.സി.ഷൈജു, സുന്ദരൻ പനംകൂട്ടത്തിൽ, കെ.എൻ.വേണു എന്നിവർ പദ്ധതിയെ കുറിച്ച് സുരേഷ് ഗോപിയോട് വിശദീകരിച്ചു. ഒപ്പം ഭക്ഷണം ചൂടാറാതെ സൂക്ഷിക്കാനുള്ള സംവിധാനം താൻ നൽകാമെന്നും സുരേഷ് ഗോപി വാഗ്‌ദാനം നൽകി.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button