ദുബായ്: ട്വെന്റി 20 ലോകകപ്പിലെ അവസാന മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചുവെന്ന വാർത്തകൾ തള്ളി വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം ക്രിസ് ഗെയ്ൽ. ക്രിക്കറ്റ് താൻ ഇപ്പോഴും ആസ്വദിക്കുകയാണെന്നും ജന്മനാടായ ജമൈക്കയിൽ കളിച്ച ശേഷമായിരിക്കും തന്റെ വിരമിക്കലെന്നും സ്പോർട്സ് പോർട്ടലിന് നൽകിയ അഭിമുഖത്തിൽ ഗെയ്ൽ പറഞ്ഞു. ഈ ലോകകപ്പ് തങ്ങളെ സംബന്ധിച്ച് ദുരന്തമായിരുന്നു എന്ന് സമ്മതിച്ച ഗെയ്ൽ, വെസ്റ്റ് ഇൻഡീസ് തിരിച്ച് വരുമെന്നും ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
Also Read:ഡീസൽ വിലയിൽ 11 രൂപയുടെ കുറവ്: ബസ് ചാർജ് കുറച്ച് ഒഡിഷ സർക്കാർ
ഒരു ലോകകപ്പ് കൂടി കളിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നും എന്നാൽ തീരുമാനം തനിക്ക് മാത്രമായി എടുക്കാൻ കഴിയില്ലെന്നും ഗെയ്ൽ പറഞ്ഞു. നിലവിലെ ലോക ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ് സൂപ്പർ 12 ഘട്ടത്തിൽ വെറും ഒരു ജയം മാത്രം നേടിയാണ് ടൂർണമെന്റിൽ നിന്നും പുറത്താകുന്നത്. ഡ്വെയ്ൻ ബ്രാവോക്കൊപ്പം ക്രിസ് ഗെയ്ലും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചുവെന്നും വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിൽ ഒരു തലമുറ പടിയിറങ്ങുകയാണെന്നും ക്രിക്കറ്റ് വിദഗ്ധർ വിശേഷിപ്പിച്ചിരുന്നു.
നാട്ടിലെത്തിയ ശേഷം രോഗബാധിതനായി കിടക്കുന്ന പിതാവിനെ ശുശ്രൂഷിക്കാൻ പോകുമെന്ന് ഗെയ്ൽ പറഞ്ഞു. അന്താരാഷ്ട്ര ട്വെന്റി 20യിൽ ഏറ്റവുമധികം സെഞ്ചുറികൾ നേടിയ താരമാണ് യൂണിവേഴ്സൽ ബോസ് എന്ന വിശേഷണമുള്ള ക്രിസ്റ്റഫർ ഹെൻട്രി ഗെയ്ൽ. കഴിഞ്ഞ ദിവസം വിരമിച്ച ബ്രാവോക്കൊപ്പം ഗെയ്ലിനും സഹകളിക്കാർ ഗാർഡ് ഓഫ് ഓണർ നൽകിയിരുന്നു.
Post Your Comments