KeralaNattuvarthaLatest NewsIndiaNews

കേരളത്തിന്റെ എന്ത് ആവശ്യത്തിനും താങ്കള്‍ കൂടെ നിന്നിട്ടുണ്ട്, പിറന്നാൾ ആശംസകൾ ഡിയർ കമൽ ഹാസൻ: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: നടൻ കമൽ ഹാസന് പിറന്നാൾ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യന്‍ സിനിമയുടെ വിസ്മയ താരം ഉലക നായകന്‍ കമല്‍ ഹാസന് 67-ാം ജന്മദിനാശംസകളെന്നാണ് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തത്. കേരളത്തിന്റെ എന്ത് ആവശ്യത്തിനും താങ്കള്‍ കൂടെ നിന്നിട്ടുണ്ടെന്നും. താങ്കള്‍ സിനിമാ സാംസ്‌കാരിക മേഖലകളില്‍ നല്‍കുന്ന സംഭാവനകള്‍ വാക്കുകള്‍ക്ക് അപ്പുറമാണെന്നും മുഖ്യമന്ത്രി കുറിച്ചു.

Also Read:ഷെവ്‌ചെങ്കോ സീരി എയിലേക്ക് മടങ്ങിയെത്തുന്നു

ഉലകാനായകൻ കമൽ ഹാസന്റെ 67-ാം ജന്മദിനമാണ് ഇന്ന്. ആറാം വയസ്സിൽ ആദ്യമായി സിനിമാ ക്യാമറയ്ക്കു മുന്നിലെത്തിയ കമൽ ഹാസൻ ഇന്ന് ഇന്ത്യൻ സിനിമയുടെ പകരക്കാരനില്ലാത്ത പ്രതിഭയാണ്. ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ബഹുമുഖ പ്രതിഭയായി വിശേഷിപ്പിക്കപ്പെടുന്ന കമൽ അഭിനയത്തിനു പുറമെ ഗായകനായും തമിഴ് സിനിമയിൽ നിർമ്മാതാവ് എന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

അതേസമയം, സിനിമയേക്കാള്‍ സമയം കമല്‍ ഇപ്പോള്‍ വിനിയോഗിക്കുന്നത് രാഷ്ട്രീയപ്രവര്‍ത്തനത്തിലാണ്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പുകളിലൊന്നും നേട്ടം ഉണ്ടാക്കാനായില്ലെങ്കിലും മക്കള്‍ നീതി മയ്യം എന്ന രാഷ്ട്രീയ പാർട്ടിയ്ക്ക് വേണ്ടിയാണ് ഇപ്പോൾ അദ്ദേഹം തന്റെ സമയങ്ങൾ ചിലവഴിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button