AlappuzhaKeralaCinemaNattuvarthaMollywoodLatest NewsNewsEntertainmentMovie Gossips

സൗഹൃദം കൊണ്ട് മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും പറ്റിയ അബദ്ധമാണ് മരയ്ക്കാർ, പ്രധാന വില്ലൻ പ്രിയദർശൻ: ജോൺ ഡിറ്റോ

ആലപ്പുഴ: സൗഹൃദം കൊണ്ട് മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും പറ്റിയ അബദ്ധമാണ് മരയ്ക്കാരെന്നും അതിൽ നിന്ന് മോഹൻലാലും ആന്റണി പെരുമ്പാവൂരും തലയൂരുമ്പോൾ വലിയ പരിക്കുകളാണ് മലയാള സിനിമയ്ക്ക് ഏറ്റതെന്നും സംവിധായകൻ ജോൺ ഡിറ്റോ. ബാഹുബലി നേടിയ വിജയം കണ്ട് ഒരു ബ്രഹ്മാണ്ഡചിത്രം പിടിച്ച് ലോകം മുഴുവനും ഓടിക്കുക എന്ന മോഹമുദിച്ച സംവിധായകൻ പ്രിയദർശനാണ് മരയ്ക്കാർ സിനിമയുടെ പ്രധാന വില്ലനെന്ന് അദ്ദേഹം ആരോപപിച്ചു.

ബാഹുബലിയെ വെല്ലാനുള്ള ത്വര മൂലം ഇത് വലിയൊരു ബിഗ് ബജറ്റ് ചിത്രമായി മോഹൻലാലിന്റേയും ആന്റണി പെരുമ്പാവൂരിന്റെയും തലയിൽ കൊണ്ടു വെയ്ക്കുകയായിരുന്നുവെന്നും ജോൺ ഡിറ്റോ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ആടുജീവിതം എന്ന ദുർബ്ബലപ്രമേയത്തിൽ ഓസ്ക്കാർ മോഹം നൽകി സംവിധായകൻ കൊണ്ടു ചാടിച്ച് പൃഥ്വിരാജ് മെലിഞ്ഞില്ലാതായതുപോലെ വൻ തേപ്പായിരുന്നു മരയ്ക്കാറിലൂടെ പ്രിയൻ ഒപ്പിച്ചതെന്നും ജോൺ ഡിറ്റോ ആരോപിച്ചു.

ജോൺ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

പരാതിയിൽ നിന്നും പിന്മാറാൻ കെ.കെ ശൈലജ ആവശ്യപ്പെട്ടു, നന്ദകുമാറിനെ സംരക്ഷിക്കുന്നതിന് ആർ.ബിന്ദു കൂട്ടുനിൽക്കുന്നു: ദീപ

മരയ്ക്കാർ സിനിമയുടെ പ്രധാന വില്ലൻ പ്രിയദർശനാണ്.
ബാഹുബലിയുടെ വിജയത്തോടെ പ്രിയദർശനൊരു മോഹമുദിക്കുന്നു. തനിക്കും ഒരു ബ്രഹ്മാണ്ഡചിത്രം പിടിച്ച് ഇൻഡ്യ മുഴുവനും ലോകം മുഴുവനും ഓടിക്കുക എന്ന് .
നല്ല ആഗ്രഹമായിരുന്നു. അതിന് നല്ല ഒരു പ്രമേയം എടുക്കുക, പിന്നെ പാൻ ഇൻഡ്യൻ – ഇന്റർനാഷണൽ അപ്പീലുള്ള ഒരു നായകനെ വയ്ക്കുക എന്നീ കാര്യങ്ങളാണ് ആദ്യം ചെയ്യേണ്ടിയിരുന്നത്. അത് രണ്ടും തെറ്റി. കുഞ്ഞാലി മരയ്ക്കാർ എന്ന ഏറ്റവും ദുർബ്ബലമായ പ്രമേയം എടുത്തു. കൂടെ മലയാളത്തിൽ മാത്രം ഒറ്റയ്ക്കൊരു പടം കൊണ്ടുപോയിട്ടുള്ള ലാൽ സാറിനെ നായകനായും വച്ചു. അതും കുഴപ്പമില്ല. കേരളത്തിൽ മോഹൻലാൽ പ്രിയദർശൻ ടീം ശക്തമായ കൊമേഴ്സ്യൽ സാധ്യതയാണ്. എന്നാൽ പ്രിയദർശന്റെ അതിമോഹം, അഥവാ ബാഹുബലിയെ വെല്ലാനുള്ള ത്വര മൂലം ഇത് വലിയൊരു ബിഗ് ബജറ്റ് ചിത്രമായി മോഹൻലാലിന്റേയും ആന്റണി സാറിന്റേയും തലയിൽ കൊണ്ടു വച്ചു. വലിയ പരസ്യം. അറബിക്കടലിന്റെ സിങ്കം കുതിരപ്പുറത്ത് പായുന്ന poster വന്നു.

തീയറ്ററുടമകൾ ആ പടത്തിനു വേണ്ടി അഡ്വാൻസ് നൽകി.
പൃഥ്വീരാജ് പണ്ട് മെലിഞ്ഞില്ലാതായി ആടുജീവിതം എന്ന ദുർബ്ബലപ്രമേയത്തിൽ
ഓസ്ക്കാർ മോഹം നൽകി സംവിധായകൻ കൊണ്ടു ചാടിച്ചു. മെലിഞ്ഞ് മെലിഞ്ഞ് ചാകാതെ പൃഥ്വി രക്ഷപ്പെട്ടത് ഭാഗ്യം.!! അതുപോലെയൊരു വൻ തേപ്പായിരുന്നു മരയ്ക്കാറിലൂടെ പ്രിയൻ ഒപ്പിച്ചത്. സൗഹൃദം കൊണ്ട് മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും പറ്റിയ അബദ്ധമാണ് മരയ്ക്കാർ. അതിൽ നിന്ന് ലാൽ സാറും ആന്റണി പെരുമ്പാവൂരും തലയൂരുമ്പോൾ വലിയ പരിക്കുകളാണ് മലയാള സിനിമയ്ക്ക് ഏറ്റത്.
അതിനു കാരണക്കാരനായ പ്രിയദർശനാണ് തീയറ്ററുടമകളെ സംസ്ക്കാരമില്ലാത്തവരെന്നും, മറ്റും തീ തുപ്പി ക്കൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button