
സുൽത്താൻ ബത്തേരി: തെരുവുനായുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്. സുൽത്താൻ ബത്തേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർ സുനിൽ (40), പുത്തൻകുന്ന് സ്വദേശി ബിനിൽ ബാബു (21), മൂന്നാം മൈൽ സ്വദേശി വിഷ്ണു (20) എന്നിവർക്കാണ് കടിയേറ്റത്.
സ്വതന്ത്ര മൈതാനിയിൽ വെച്ചാണ് തെരുവ് നായ്ക്കൾ ആക്രമിച്ചത്. തുടർന്ന് എല്ലാവരും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. നഗരത്തിൽ തെരുവു നായ്ക്കളുടെ ആക്രമണം ഇടക്കിടെ ആവർത്തിക്കുകയാണ്.
ഒറ്റയ്ക്കും കൂട്ടമായും നടക്കുന്ന നായ്ക്കളുടെ എണ്ണം നൂറോളം വരുമെന്നു നാട്ടുകാർ പറയുന്നു. രണ്ട് ബസ്സ്റ്റാൻഡുകളും നായ്ക്കളുടെ വിഹാരകേന്ദ്രമാണ്.
Post Your Comments