
അമ്പലപ്പുഴ: ഹോസ്റ്റലിൽ വിദ്യാർഥിനി വീണ് പരിക്കേറ്റിട്ടും വിവരമറിയിച്ചില്ലെന്ന് പരാതിയുമായി ബന്ധുക്കൾ. പുന്നപ്ര തെക്ക് പഞ്ചായത്ത് സുലൈഹ് മൻസിലിൽ നൗഷാദ് റജീന ദമ്പതികളുടെ മകൾ ലൈസ്നക്കാണ് (19) പരിക്കേറ്റത്. ഒന്നാം വർഷ എൻജിനീയറിങ് കോളജ് വിദ്യാർഥിനിയായ ലൈസ്ന കോളജ് ഹോസ്റ്റലിൽ കഴിഞ്ഞ 31നാണ് വീണത്.
Read Also: വിദ്യാർഥിനിക്ക് മർദനം : ആക്രമണം സൃഹുത്തുക്കൾക്കൊപ്പം കോളജിന് സമീപം നിൽക്കവെ
വീഴ്ചയിൽ ഗുരുതര പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം ബന്ധുക്കളെ അറിയിച്ചില്ല. പിന്നീട് ലൈസ്നയുടെ സുഹൃത്തുക്കൾ മുഖേന വിവരമറിഞ്ഞ ബന്ധുക്കൾ ആശുപത്രിയിലെത്തിയപ്പോൾ ശരീരമാകെ നീരും പനിയും ശ്വാസം മുട്ടലും ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു.
തുടർന്ന് പെൺകുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റി. ഇപ്പോൾ ന്യൂമോണിയ ബാധിച്ച പെൺകുട്ടി ഓക്സിജന്റെ സഹായത്താലാണ് ശ്വസിക്കുന്നത്. സംഭവത്തിൽ കോളജ് അധികൃതരുടെ നിരുത്തരവാദിത്വപരമായ നടപടിക്കെതിരെ പൊലീസിൽ പരാതി നൽകിയതായി ബന്ധുക്കൾ അറിയിച്ചു.
Post Your Comments