ആലപ്പുഴ: കൈനകരി ജയേഷ് വധക്കേസിൽ അഞ്ച് പ്രതികൾ കുറ്റക്കാരെന്ന് കോടതി. ആലപ്പുഴ ഒന്നാം അഡീഷനൽ ജില്ല കോടതി ജഡ്ജ് എ. ഇജാസ് ആണ് വിധിയെഴുതിയത്. അഞ്ച് മുതൽ എട്ടുവരെയുള്ള പ്രതികളെ വെറുതെവിട്ടു. തിങ്കളാഴ്ചയാണ് ശിക്ഷാവിധി.
കൈനകരി പഞ്ചായത്ത് 11-ാം വാർഡിൽ ജയേഷ് ഭവനത്തിൽ രാജുവിന്റെ മകൻ ജയേഷിനെ (26) കൊലപ്പെടുത്തിയ കേസിൽ 10 പേരായിരുന്നു പ്രതിപട്ടികയിലുണ്ടായിരുന്നത്.
Read Also: ബത്തേരിയിൽ തെരുവുനായയുടെ ആക്രമണം: മൂന്നുപേർക്ക് പരിക്ക്
രണ്ടാംപ്രതി ആര്യാട് കോമളപുരം കട്ടികാട് വീട്ടിൽ സാജൻ (32), മൂന്നാംപ്രതി ആര്യാട് കോമളപുരം പുതുവൽവെളി വീട്ടിൽ നന്ദു (27), നാലാം പ്രതി കൈനകരി ആറ്റുവാത്തല അത്തിത്തറ വീട്ടിൽ ജെനീഷ് (39), ഒമ്പതാംപ്രതി കൈനരി ആറ്റുവാത്തല മാമ്മൂട്ടിചിറ വീട്ടിൽ സന്തോഷ് (38),10-ാം പ്രതി കൈനകരി ആറ്റുവാത്തല മാമ്മൂട്ടിചിറ കുഞ്ഞുമോൻ (64) എന്നിവരാണ് കുറ്റക്കാർ.
Read Also : ബത്തേരിയിൽ തെരുവുനായയുടെ ആക്രമണം: മൂന്നുപേർക്ക് പരിക്ക്
വിചാരണക്കിടെ ഒന്നാംപ്രതിയും ഗുണ്ടാത്തലവനുമായ പുന്നമട അഭിലാഷ് കൊല്ലപ്പെട്ടിരുന്നു. കൈനകരി സ്വദേശികളായ മാമ്മൂട്ടിചിറ സബിൻകുമാർ (കുടു-32), ചെന്മങ്ങാട്ട് വീട് ഉല്ലാസ് (28), മംഗലശ്ശേരിയിൽ വിനീത് (28), പുത്തൻപറമ്പ് വീട്ടിൽ പുരുഷോത്തമൻ (64) എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
2014 മാർച്ച് 28 രാത്രി 10.30നാണ് കേസിനാസ്പദമായ സംഭവം. മുൻവൈരാഗ്യത്തിന്റെ പേരിൽ മാരാകായുധങ്ങളുമായി എത്തിയ സംഘം വീട് അടിച്ചുതകർത്തശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജയേഷിനെ മാതാപിതാക്കളുടെയും ഭാര്യയുടെയും കൺമുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
Post Your Comments