അബുദാബി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയ്ക്ക് ഇന്തോനേഷ്യൻ പുരസ്‌കാരം. ഇന്തോനേഷ്യയിലെ ഉന്നത ബഹുമതികളിലൊന്നായ പ്രിമ ദുത്ത പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ഇന്തോനേഷ്യയുടെ വാണിജ്യ വ്യവസായ മേഖലക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകിയത്. അബുദാബി എമിറേറ്റ്‌സ് പാലസിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ചായിരുന്നു പുരസ്‌കാര ദാനം.
Read Also: പലർക്കും പരസ്യമായി കോൺഗ്രസിനൊപ്പം നിൽക്കാൻ ഭയമാണ്: പിഷാരടിയെക്കുറിച്ചു ഡോ: എസ്.എസ്. ലാൽ
ഇന്ത്യോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയാണ് യൂസഫലിയ്ക്ക് പുരസ്‌കാരം നൽകിയത്. യു.എ.ഇ സ്ഥാനപതി അബ്ദുള്ള അൽ ദാഹിരി, യു.എ.ഇയിലെ ഇന്തോനേഷ്യൻ സ്ഥാനപതി ഹുസ്സൈൻ ബാഗിസ് എന്നിവരടക്കമുള്ള പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
ഇന്തോനേഷ്യയിൽ നിന്നുള്ള ഭക്ഷ്യ – ഭക്ഷ്യേതര ഉത്പന്നങ്ങൾ കൂടുതലായി കയറ്റുമതി ചെയ്യുകയും അത് രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് കൂടുതൽ ഉണർവ് പകരുകയും പൗരന്മാർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുകയും ചെയ്തതിനാണ് ഇന്തോനേഷ്യൻ സർക്കാർ യൂസഫലിയെ പുരസ്‌കാരം നൽകി ആദരിച്ചത്. ഇന്തോനേഷ്യയുടെ ഉന്നത ബഹുമതി ലഭിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്നും ഇതിന് ഇന്തോനേഷ്യൻ പ്രസിഡന്റിനും സർക്കാരിനും നന്ദി പറയുന്നുവെന്നും യൂസഫലി അറിയിച്ചു.
Read Also: സ്കൂട്ടർ യാത്രികയെ രക്ഷിക്കാൻ ശ്രമം : കാർ നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു
Post Your Comments