Latest NewsNewsIndia

വായുവിലും കരയിലും സമുദ്രത്തിലും സൈനിക ആവശ്യത്തിന് വേണ്ടിയുളള പുതിയ സാങ്കേതിക വിദ്യ

ഡോവലുമായി ചര്‍ച്ച നടത്തി ഫ്രഞ്ച് പ്രതിരോധമന്ത്രി

പാരീസ്: ഇന്ത്യയും ഫ്രാന്‍സും കൂടുതല്‍ സൈനിക സഹകരണത്തിന്. ഇതിന്റെ ഭാഗമായി അത്യാധുനിക സൈനിക സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതില്‍ ഉള്‍പ്പെടെ കൂടുതല്‍ സഹകരണത്തിന് തയ്യാറാണെന്ന് ഇന്ത്യയെ ഫ്രാന്‍സ് അറിയിച്ചു. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി നടത്തിയ ചര്‍ച്ചകള്‍ക്കിടെയാണ് ഫ്രഞ്ച് പ്രതിരോധമന്ത്രിയും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നയതന്ത്ര ഉപദേശകന്‍ ഇമ്മാനുവല്‍ ബോണും ഇക്കാര്യം വ്യക്തമാക്കിയത്.

Read Also : കള്ളപ്പണം വെളുപ്പിക്കൽ കേസ്: മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ

വായുവിലും കരയിലും സമുദ്രത്തിലും സൈബര്‍ മേഖലയിലും സൈനിക ആവശ്യത്തിന് വേണ്ടിയുളള പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാന്‍ ഇന്ത്യയ്ക്ക് എല്ലാ സഹായവും ഫ്രാന്‍സ് വാഗ്ദാനം ചെയ്തു. പ്രതിരോധ മേഖലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനും പ്രതിരോധ വ്യവസായ വത്ക്കരണത്തിനും പൂര്‍ണപിന്തുണ ഫ്രാന്‍സ് വാഗ്ദാനം ചെയ്തതായി പാരീസിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

ഇന്ത്യ- ഫ്രാന്‍സ് വാര്‍ഷിക നയതന്ത്ര ചര്‍ച്ചകളുടെ ഭാഗമായി ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീന്‍ യുവേസ് ലീ ഡ്രിയാന്‍, പ്രതിരോധ മന്ത്രി ഫ്ളോറന്‍സ് പാര്‍ലി തുടങ്ങിയവരുമായിട്ടാണ് അജിത് ഡോവല്‍ ചര്‍ച്ചകള്‍ നടത്തിയത്. ഇന്‍ഡോ പസഫിക് മേഖലയിലെ സുരക്ഷ ഉറപ്പിക്കുന്നതില്‍ ഫ്രാന്‍സ് പ്രതിജ്ഞാബദ്ധമാണെന്ന് ഭരണകര്‍ത്താക്കള്‍ ആവര്‍ത്തിച്ചതായി ഇന്ത്യന്‍ എംബസി വ്യക്തമാക്കി. ഫ്രാന്‍സിന്റെ ഇന്‍ഡോ പസഫിക് സ്ട്രാറ്റജിയില്‍ ഇന്ത്യയെ നെടുംതൂണായിട്ടാണ് കാണുന്നതെന്നും ഇരുവരും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button