KeralaLatest NewsNewsHealth & Fitness

വീടിനകത്തും സൂര്യാഘാതം സംഭവിക്കാം: ചൂടുകാലത്ത് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ക്ഷീണവും തളർച്ചയും കാരണം ചികിത്സ തേടുന്ന വയോജനങ്ങളുടെ എണ്ണം ഇപ്പോൾ കൂടിവരുകയാണ്

കഠിനമായ വേനല്‍ ചൂടില്‍ സൂര്യാഘാതം വലിയര് പ്രശ്നമാണ്. വീട്ടില്‍നിന്ന് പുറത്തിറങ്ങാത്ത വയോജനങ്ങള്‍പോലും ക്ഷീണിതരാവുന്ന ഈ കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അറിയാം.

ക്ഷീണവും തളർച്ചയും കാരണം ചികിത്സ തേടുന്ന വയോജനങ്ങളുടെ എണ്ണം ഇപ്പോൾ കൂടിവരുകയാണ്. അന്തരീക്ഷതാപനില കൂടുന്നത് വീട്ടിനുള്ളില്‍ ഒതുങ്ങുന്നവർക്ക് പോലും ശാരീരിക അസ്വസ്ഥതകൾ സൃഷ്ടിക്കുന്നുണ്ട്.

ചൂട് കാരണം നല്ല ഉറക്കത്തിനു തടസ്സം നേരിടുന്നുണ്ട് പലരും. ഇത് മാനസിക പിരിമുറുക്കം കൂട്ടുന്നു. വഴിയേ സ്ട്രെസ് ഹോർമോണുകള്‍ കൂടും. രക്തസമ്മർദം, രക്തത്തിലെ പഞ്ചസാര എന്നിവ കൂടാൻ അത് വഴിവെക്കുന്നു. കൂടാതെ രക്തസമ്മർദം, ഷുഗർ എന്നിവയുടെ അളവ് വീട്ടില്‍നിന്ന് പരിശോധിക്കാൻ സംവിധാനം ഒരുക്കുന്നതും നല്ലതാണ്. രക്തപരിശോധന നടത്തി സോഡിയം, പൊട്ടാസ്യം എന്നിവയുടെ അളവും പരിശോധിക്കുന്നത് നല്ലതാകുമെന്നു ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.

പ്രമേഹത്തിന് ഇൻസുലിനെടുക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക. മുറിയില്‍വെക്കുന്ന ഇൻസുലിന്റെ പ്രവർത്തനക്ഷമത കനത്ത ചൂടുകാരണം കുറയും. അതിനാല്‍ തുറക്കാത്തതാണെങ്കിലും തുറന്നതാണെങ്കിലും ഇൻസുലിൻ ഫ്രിഡ്ജിന്റെ ഡോറില്‍ സൂക്ഷിക്കണമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.

സൂര്യാഘാതം ഏറ്റതായി സംശയിച്ചാല്‍ തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കാം. ഫാൻ, എ.സി. തുടങ്ങിയവയുടെ സഹായത്താല്‍ തണുപ്പിക്കാം. വെള്ളം കുടിപ്പിക്കാം. കക്ഷത്തിലും തുടയിടുക്കിലും ഐസ് പാക്ക് വെക്കാം. സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ ബോധക്ഷയം ഉണ്ടെങ്കിലോ പെട്ടെന്ന് വൈദ്യസഹായം ഉറപ്പുവരുത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button