Latest NewsNewsIndia

മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ ശിവ ഭഗവാന്റെ അനുഗ്രഹം തേടി അജിത് ഡോവല്‍, പുതിയ പടയൊരുക്കത്തിന് മുന്നോടിയാണോ എന്ന് സംശയം

ഉജ്ജയിനി: മദ്ധ്യപ്രദേശിലെ ഉജ്ജയിനിലെ ശ്രീ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി രാജ്യത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ശനിയാഴ്ച വൈകുന്നേരം ഉജ്ജയിനിലെത്തിയ അദ്ദേഹം ഞായറാഴ്ച പുലര്‍ച്ചെയാണ് ശിവ ഭഗവാന്റെ അനുഗ്രഹം ഏറ്റുവാങ്ങാന്‍ മഹാകാലേശ്വര്‍ ക്ഷേത്രത്തിലെത്തിയത്. ശ്രീകോവിലില്‍ എത്തിയ അജിത് ഡോവല്‍ പ്രാര്‍ത്ഥനയിലും പൂജയിലും ഭസ്മ ആരതിയിലും പങ്കെടുത്തു.

Read Also: സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കുന്നതിനെ എതിർക്കാൻ സുപ്രീം കോടതിൽ അപേക്ഷ സമർപ്പിച്ച് ജമിയത്ത് ഉലമ-ഇ-ഹിന്ദ്

ക്ഷേത്ര ദര്‍ശനത്തിനോടനുബന്ധിച്ച് അജിത് ഡോവലിന്റെ സുരക്ഷയ്ക്കായി പോലീസ് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റര്‍ സന്ദീപ് സോണി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. ദ്വാദശജ്യോതിര്‍ലിംഗങ്ങളില്‍പ്പെടുന്ന പ്രശസ്ത ശിവക്ഷേത്രമാണ് മദ്ധ്യപ്രദേശിലെ ഉജ്ജയിനിയില്‍ രുദ്രസാഗര്‍ തടാകകരയില്‍ സ്ഥിതി ചെയ്യുന്ന ശ്രീ മഹാകാലേശ്വര്‍ ക്ഷേത്രം. ഇവിടുത്തെ ശിവലിംഗം സ്വയംഭൂവാണെന്നാണ് വിശ്വസിക്കുന്നത്. ജ്യോതിര്‍ലിംഗങ്ങളിലെ ഏക സ്വയംഭൂലിംഗ ഇതാണ്.

മഹാകാലേശ്വരന്‍ എന്ന പേരിലാണ് ശിവന്‍ ഇവിടെ അറിയപ്പെടുന്നത്. പുരാതന കാലത്ത് അവന്തി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഉജ്ജയിനിയില്‍ ചന്ദ്രസേന മഹാരാജാവിന്റെ രക്ഷയ്ക്കായി മഹാകാലേശ്വരന്‍ അവതരിച്ചതായാണ് വിശ്വസിക്കുന്നത്. ദക്ഷിണദിക്കിലേക്കാണ് മഹാകാലേശ്വര ദര്‍ശനം. മഹാകാലേശ്വരക്ഷേത്ര ശ്രീകോവിലിലെ ഗര്‍ഭഗൃഹത്തിനുള്ളില്‍ ഒരു ശ്രീയന്ത്രം തലകീഴായി കെട്ടിതൂക്കിയിട്ടുണ്ട്.

മഹാകാലേശ്വര്‍ ക്ഷേത്രത്തിന് 5 നിലകളാണുള്ളത്. മൂന്നാം നിലയിലെ നാഗചന്ദ്രേശ്വരനെ നാഗപഞ്ചമി ദിനം മാത്രമേ ദര്‍ശിക്കാന്‍ കഴിയൂ. കൂടാതെ പ്രസിദ്ധമായ മഹാകാളി ക്ഷേത്രവും ഉജ്ജയിനിയില്‍ കാണാവുന്നതാണ്. മഹാകാലന്റെ ശക്തിയാണ് മഹാകാളി എന്ന് ഭക്തര്‍ വിശ്വസിച്ചുപ്പോരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button