Latest NewsIndia

നേതാജി സുഭാഷ് ചന്ദ്രബോസ് അന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ മുറിയില്ലായിരുന്നു: അജിത് ഡോവല്‍

ന്യൂഡല്‍ഹി: മുഹമ്മദ്‌ അലി ജിന്ന, നേതാജി സുഭാഷ്‌ ചന്ദ്രബോസിനെ മാത്രമേ നേതാവായി അംഗീകരിക്കാന്‍ തയാറുള്ളായിരുന്നുവെന്ന്‌ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത്‌ ഡോവല്‍. നേതാജി ജീവനോടെയുണ്ടായിരുന്നേല്‍ ഇന്ത്യ വിഭജിക്കപ്പെടില്ലായിരുന്നുവെന്നും ഡോവല്‍ പറഞ്ഞു.
അസോസിയേറ്റഡ്‌ ചേംബേഴ്‌സ്‌ ഓഫ്‌ കൊമേഴ്‌സ്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രി ഓഫ്‌ ഇന്ത്യ (അസോചം) സംഘടിപ്പിച്ച പ്രഥമ സുഭാഷ്‌ ചന്ദ്രബോസ്‌ അനുസ്‌മരണ പ്രഭാഷണം നടത്തുകയായിരുന്നു ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌.

നേതാജി ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഏറെ ചങ്കൂറ്റം കാട്ടി. മഹാത്മാഗാന്ധിയെ വെല്ലുവിളിക്കാനുള്ള ധൈര്യം പോലും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ ഗാന്ധി തന്റെ രാഷ്‌്രടീയ ജീവിതത്തിന്റെ നിര്‍ണായക ഘട്ടത്തിലായിരുന്നു. ബോസ്‌ രാജിവച്ച്‌ കോണ്‍ഗ്രസില്‍ നിന്ന്‌ പുറത്തുവന്നപ്പോള്‍ അദ്ദേഹം തന്റെ പോരാട്ടം പുതുതായി തുടങ്ങി.- ഡോവല്‍ പറഞ്ഞു.
ഇന്ത്യന്‍ ചരിത്രത്തിലും ലോകചരിത്രത്തിലും ഒഴുക്കിനെതിരേ നീന്താന്‍ നേതാജിയുടെ അത്ര ധൈര്യം കാട്ടിയ ആളുകള്‍ കുറവാണ്‌. നേതാജിയുടേത്‌ ഒരു ഏകാന്ത വ്യക്‌തിത്വമായിരുന്നു.
അദ്ദേഹത്തെ പിന്തുണയ്‌ക്കാന്‍ ജപ്പാന്‍ അല്ലാതെ മറ്റൊരു രാജ്യമില്ലായിരുന്നു.

‘ഞാന്‍ ബ്രിട്ടീഷുകാരോട്‌ യുദ്ധം ചെയ്യും, സ്വാതന്ത്ര്യത്തിനായി യാചിക്കില്ല. അത്‌ എന്റെ അവകാശമാണ്‌. എനിക്ക്‌ അത്‌ കിട്ടണം’ എന്ന ആശയമാണ്‌ നേതാജിയെ നയിച്ചത്‌. എനിക്ക്‌ ഒരു നേതാവിനെ മാത്രമേ അംഗീകരിക്കാന്‍ കഴിയൂ എന്ന്‌ ജിന്ന പറഞ്ഞിരുന്നു. അതാണ്‌ സുഭാഷ്‌ ബോസ്‌. ഇന്ത്യക്കാര്‍ പക്ഷികളെപ്പോലെ സ്വതന്ത്രരാകണമെന്നാണ്‌ സുഭാഷ്‌ ചന്ദ്രബോസ്‌ ആഗ്രഹിച്ചത്‌. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തേക്കാള്‍ കുറഞ്ഞ ഒന്നിനും ഒരിക്കലും വിട്ടുവീഴ്‌ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഷ്‌ട്രീയ അടിമത്തത്തില്‍നിന്ന്‌ ഇന്ത്യയെ മോചിപ്പിക്കുക മാത്രമല്ല, ജനങ്ങളുടെ രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക ചിന്താഗതിയില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും ബോസിന്‌ തോന്നി. രാജ്യസ്‌നേഹത്തോടുള്ള അഭിനിവേശവും മഹത്തായ ഇന്ത്യയെക്കുറിച്ചുള്ള അചഞ്ചലമായ സ്വപ്‌നവുമാണ്‌ ബോസിന്റെ ശ്രമങ്ങളെ നയിച്ചതെന്നും അജിത്‌ ഡോവല്‍ അനുസ്‌മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button