Latest NewsNewsIndia

അതിർത്തിയിലെ സംഘർഷം പരിഹരിക്കാതെ ഇന്ത്യ-ചൈന നയതന്ത്ര ബന്ധം അസാധ്യമാണെന്നത് ഇന്ത്യയുടെ മുന്നറിയിപ്പ്: അജിത് ഡോവൽ

ന്യൂഡൽഹി: ചൈനയോടുള്ള നിലപാട് വ്യക്തമാക്കി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. അതിർത്തിയിലെ സംഘർഷം പരിഹരിക്കാതെ ഇന്ത്യ-ചൈന നയതന്ത്ര ബന്ധം അസാധ്യമാണെന്നാണ് ഇന്ത്യയുടെ മുന്നറിയിപ്പെന്ന് അദ്ദേഹം പറഞ്ഞു. ചൈനീസ് നയതന്ത്ര പ്രതിനിധിയും, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഉന്നത അധികാരസമിതി അംഗവുമായ വാങ് യിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് അജിത് ഡോവൽ ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: താങ്കളെ പോലെയുള്ള ഒരു വര്‍ഗീയ കോമരത്തെ ഭരണാധികാരിയായി ചുമക്കേണ്ടി വരുന്നത് മലയാളികളുടെ ഗതികേടാണ്: സന്ദീപ് വാചസ്പതി

മൂന്നുദിവസമായി ജൊഹന്നാസ്ബർഗിൽ നടന്ന ബ്രിക്‌സ് രാഷ്ട്രങ്ങളുടെ സമ്മേളനത്തോടനുബന്ധിച്ചാണ് കൂടിക്കാഴ്ച്ച നടന്നത്. ഇന്ത്യ-ചൈന യഥാർത്ഥ നിയന്ത്രണ രേഖയിൽ സംഘർഷം തുടരുന്നതിനെ ശക്തമായി എതിർക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നത്. നിയന്ത്രണ രേഖയുടെ വടക്കൻ പ്രദേശങ്ങളിൽ നിലനിൽക്കുന്ന സംഘർഷം ഒഴിവാക്കാതെ ഇരു രാജ്യങ്ങളും തമ്മിൽ മികച്ച നയതന്ത്ര ബന്ധം അസാധ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി സൗഹൃദമാണ് ആഗ്രഹിക്കുന്നതെന്ന് വാങ് യി പറഞ്ഞു.

Read Also: കളിക്കുന്നതിനിടെ ജനാലയുടെ കർട്ടൻ കഴുത്തിൽ കുരുങ്ങി: പതിനൊന്നുകാരന്‍ മരിച്ചു 

shortlink

Related Articles

Post Your Comments

Related Articles


Back to top button