Latest NewsNewsIndia

പതിറ്റാണ്ടുകളായി ഇന്ത്യയും തീവ്രവാദത്തിന്റെ ഇര: തീവ്രവാദം ഒരു മതവുമായും ബന്ധപ്പെട്ടിട്ടില്ലെന്ന് അജിത് ഡോവൽ

ഡൽഹി: തീവ്രവാദം ഒരു മതവുമായും ബന്ധപ്പെട്ടിട്ടില്ലെന്നും വെല്ലുവിളികളെ നേരിടാൻ സഹിഷ്ണുത, സംവാദം, സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യ വിശ്വസിക്കുന്നുവെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. അതിർത്തി പ്രദേശങ്ങളുടെ സുരക്ഷയും സുസ്ഥിരതയും കാത്തു സൂക്ഷിക്കുന്നതിനായി ഭീകരതയ്‌ക്കെതിരെ ഇന്ത്യ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഏകദേശം 200 ദശലക്ഷത്തോളം മുസ്ലിങ്ങളുണ്ടെങ്കിലും, ആഗോള ഭീകരതയിൽ ഇന്ത്യൻ പൗരന്മാരുടെ പങ്കാളിത്തം അവിശ്വസനീയമാംവിധം കുറവാണെന്നും ഭീകരത ഒരു മതവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ഡോവൽ വ്യക്തമാക്കി. മുസ്ലീം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൾകരീം അൽ-ഇസയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അജിത് ഡോവലിന്റെ വാക്കുകൾ ഇങ്ങനെ;

ഇന്ത്യയുടേത് മതേതര ഭരണഘടന, ഇത് ലോകത്തിന് മാതൃക: മുസ്ലിം വേള്‍ഡ് ലീഗ് മേധാവി അബ്ദുള്‍കരീം അല്‍-ഇസ

‘എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ജനാധിപത്യമെന്ന നിലയിൽ, മതപരമോ വംശപരമോ സാംസ്കാരികമോ ആയ പശ്ചാത്തലങ്ങൾ പരിഗണിക്കാതെ എല്ലാ പൗരന്മാരെയും ചേർത്തുനിർത്താൻ ഇന്ത്യക്ക് വിജയകരമായി കഴിഞ്ഞു.

തീവ്രവാദം, മയക്കുമരുന്ന്, ഭീകരവാദം എന്നിവ പ്രോത്സാഹിപ്പിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരായ പോരാട്ടത്തിന് ഇന്ത്യയാണ് നേതൃത്വം നൽകുന്ന ഇന്നത്തെ ലോകത്ത്, സങ്കീർണ്ണമായ ഭൗമരാഷ്ട്രീയ വെല്ലുവിളികൾ നമ്മെ അഭിമുഖീകരിക്കുമ്പോൾ, സമാധാനത്തിന്റെയും ഐക്യത്തിന്റെയും യുഗത്തിലേക്ക് കൊണ്ടുവരാൻ മതം മാനവരാശിക്ക് ഒരു വിളക്കായി മാറേണ്ടതുണ്ട്.

പതിറ്റാണ്ടുകളായി ഇന്ത്യയും തീവ്രവാദത്തിന്റെ ഇരയാണ്. ഭീകരതയ്‌ക്കെതിരായ യുദ്ധത്തിൽ ഗുരുതരമായ പ്രകോപനങ്ങൾ നിലനിൽക്കുമ്പോഴും നിയമവാഴ്ചയും പൗരന്മാരുടെ അവകാശങ്ങളും മാനുഷിക മൂല്യങ്ങളുടെയും അവകാശങ്ങളുടെയും സംരക്ഷണത്തിലും ഇന്ത്യ ഉറച്ചുനിന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button