ന്യൂഡല്‍ഹി: ഫ്രാൻസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം പൂര്‍ത്തിയായതിന് പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. റഫാലാണ് നരേന്ദ്ര മോദിക്ക് ബാസ്റ്റില്‍ ഡേ പരേഡിലേക്കുള്ള ക്ഷണമൊരുക്കിയതെന്ന് രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം. മണിപ്പൂര്‍ കത്തുന്നു. യുറോപ്യൻ പാര്‍ലമെന്റ് ഇന്ത്യയുടെ അഭ്യന്തര കാര്യം ചര്‍ച്ച ചെയ്യുന്നു. ഇനിയും പ്രധാനമന്ത്രി മൗനം വെടിഞ്ഞിട്ടില്ല. റഫാലാണ് മോദിക്ക് ബാസ്റ്റില്‍ ഡേ പരേഡിലേക്കുള്ള ക്ഷണമൊരുക്കിയതെന്ന് രാഹുല്‍ പറഞ്ഞു.
എന്നാൽ രാഹുലിനെതിരെ സ്‌മൃതി ഇറാനി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ഫ്രാൻസില്‍ ലഭിച്ച ചരിത്രപരമായ സ്വീകരണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അസ്വസ്ഥരാണ്. അസ്വസ്ഥരായ ഒരു രാജവംശം എന്നാണ് രാഹുലിനെ സ്മൃതി ഇറാനി വിമര്‍ശിച്ചത്. ലോകത്തിന് മുന്നില്‍ ഇന്ത്യ തലയുയര്‍ത്തുമ്പോള്‍ പ്രധാനമന്ത്രിയെയും രാജ്യത്തെയും ഇകഴ്‌ത്തിക്കെട്ടാൻ നിരന്തരം ശ്രമിക്കുന്ന കോണ്‍ഗ്രസിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
‘ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ അന്താരാഷ്‌ട്ര ഇടപെടല്‍ തേടുന്ന ഒരു മനുഷ്യൻ. ‘മേക്ക് ഇൻ ഇന്ത്യ’ അഭിലാഷത്തെ പരിഹസിക്കുന്ന അസ്വസ്ഥരായ രാജവംശം നമ്മുടെ പ്രധാനമന്ത്രിക്ക് ദേശീയ ബഹുമതി ലഭിക്കുമ്ബോള്‍ ഇന്ത്യയെ വിമര്‍ശിക്കുന്നു. ജനങ്ങളാല്‍ നിരസിക്കപ്പെട്ട ഒരാള്‍, ഇനി ഒരിക്കലും പ്രതിരോധ കരാറുകള്‍ രാജവംശത്തിന്റെ പടിവാതിലില്‍ എത്തില്ല എന്നറിയാവുന്നതുകൊണ്ട് തിളച്ചുമറിയുകയാണ്’- എന്ന് രാഹുല്‍ ഗാന്ധിയെ പരിഹസിച്ചുകൊണ്ട് സ്മൃതി ഇറാനി ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ ഫ്രാൻസ് സന്ദര്‍ശനത്തിനിടെ 26 റഫാല്‍ വിമാനങ്ങള്‍ക്ക് കൂടി ഇന്ത്യ ഓര്‍ഡര്‍ നല്‍കിയിരുന്നു. ഫ്രാൻസില്‍ ബാസ്റ്റില്‍ ഡേ ആഘോഷങ്ങളില്‍ പങ്കെടുക്കാൻ കഴിഞ്ഞത് ഒരുപാട് പ്രത്യേകതകളുള്ള അനുഭവങ്ങള്‍ സമ്മാനിച്ചുവെന്നും മോദി പറഞ്ഞിരുന്നു. പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനേയും ഫ്രഞ്ച് ജനതയേയും മോദി നന്ദിയറിയിച്ചു. ഫ്രാൻസുമായുള്ള സൗഹൃദം ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫ്രാൻസിന്റെ പരമോന്നത പുരസ്കാരമായ ‘സൈന്യത്തിന്റെ മഹത്തായ കുരിശ്’ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ സമ്മാനിച്ചിരുന്നു. ഇതോടെ മോദി, ഗ്രാൻഡ് ക്രോസ് ഓഫ് ലീജൻ ഓഫ് ഓണര്‍ (സൈന്യത്തിന്റെ മഹത്തായ കുരിശ്) പുരസ്കാരം സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി മാറുകയും ചെയ്തിരുന്നു. പുരസ്കാരത്തിന് ഇന്ത്യൻ ജനതയുടെ പേരില്‍ മോദി നന്ദി പറഞ്ഞു. മോദിക്കായി മക്രോണ്‍ നല്‍കിയ സ്വകാര്യ അത്താഴവിരുന്നു നടന്ന എല്‍.സി പാലസില്‍ വച്ചായിരുന്നു പുരസ്കാരം.
Post Your Comments