തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില കുറയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേന്ദ്രം പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ കുറച്ചതോടെ ആനുപാതികമായ കുറവ് കേരളത്തിലും വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭരണ കാലത്ത് യുഡിഎഫ് 13 തവണ ഇന്ധന നികുതി വര്‍ധിപ്പിച്ചപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചിട്ടേയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു തവണ എല്‍ഡിഎഫ് നികുതി കുറയ്ക്കുകയാണ് ചെയ്‌തെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also : കൊവിഡ് മരണം: ധനസഹായത്തിനുള്ള അപേക്ഷ നല്‍കുന്നതിന് വെബ്‌സൈറ്റ് സജ്ജമായി
ഇന്ധനവില നിര്‍ണയം കമ്പനികള്‍ക്ക് വിട്ടു കൊടുത്തത് യുപിഎ സര്‍ക്കാരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സബ്‌സിഡി നല്‍കിക്കൊണ്ട് പെട്രോള്‍ വില നിശ്ചിത നിരക്കില്‍ നിലനിര്‍ത്താനുള്ള ഓയില്‍ പൂള്‍ അക്കൗണ്ട് സംവിധാനം ഇന്ത്യയില്‍ ഉണ്ടായിരുന്നു. ഈ സംവിധാനം എടുത്തുകളഞ്ഞത് മന്‍മോഹന്‍ സിംഗ് ആണെന്ന് ധനമന്ത്രി പറഞ്ഞു. കേന്ദ്രം അനിയന്ത്രിതമായി സ്‌പെഷ്യല്‍ എക്‌സൈസ് തീരുവ കൂട്ടിയതാണ് ഇന്ധന വില കൂടാനുള്ള പ്രധാന കാരണം. ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും കേന്ദ്രം തീരുവ ഉയര്‍ത്തിയെന്നും ധനമന്ത്രി പറഞ്ഞു.
അതേസമയം പോക്കറ്റടിക്കാരന്റെ ന്യായം പോലെ, പോക്കറ്റില്‍ നിന്ന് പണമെല്ലാം എടുത്തശേഷം വണ്ടിക്കൂലിക്ക് ഇതിരിക്കട്ടെ എന്ന് പറയുന്നപോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില കുറച്ചതെന്ന് അദ്ദേഹം ഇന്നലെ പ്രതികരിച്ചിരുന്നു. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതോടെ കേരളത്തില്‍ ഇന്നലെ പെട്രോളിന് 6 രൂപ 57 പൈസയും ഡീസലിന് 12 രൂപ 33 പൈസയുമാണ് കുറഞ്ഞത്.
Post Your Comments