അബുദാബി: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നിർമ്മാതാവ് ആന്റോ ജോസഫ്. അബുദാബിയിൽ വെച്ചാണ് അദ്ദേഹം ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്. അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പിലെ ഗവൺമെന്റ് അഫയേഴ്സ് മേധാവി ബാദ്രേയ്യ അൽ മസ്റൂയി, പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി, മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരായ സാലേഹ് അൽ അഹ്മദി, ഹെസ്സ അൽ ഹമ്മാദി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് അദ്ദേഹം ഗോൾഡൻ വിസ സ്വീകരിച്ചത്.
കലാ-സാംസ്‌കാരിക രംഗങ്ങളിലെ പ്രതിഭകൾക്കാണ് യുഎഇ സർക്കാർ ഗോൾഡൻ വിസ അനുവദിക്കുന്നത്. 10 വർഷമാണ് യുഎഇ ഗോൾഡൻ വിസയുടെ കാലാവധി.
നേരത്തെ മമ്മൂട്ടി, മോഹൻലാൽ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ആശാ ശരത്ത്, ആസിഫ് അലി, മീരാ ജാസ്മിൻ, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട് എന്നീ താരങ്ങൾക്കുംഗായിക കെ എസ് ചിത്രയ്ക്കും സംവിധായകരായ സലീം അഹമ്മദിനും സന്തോഷ് ശിവനും ഗോൾഡൻ വിസ ലഭിച്ചിരുന്നു. മലയാള ചലച്ചിത്ര രംഗത്ത് നിന്ന് നടിയും അവതാരകയുമായ നൈല ഉഷയ്ക്കും അവതാരകനും നടനുമായ മിഥുൻ രമേശിനും ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.
Read Also: വിസിറ്റ് വിസ റെസിഡന്റ് വിസയിലേക്ക് മാറ്റുന്നതിന് അനുമതി നൽകില്ല: അറിയിപ്പുമായി സൗദി അറേബ്യ
Post Your Comments