റിയാദ്: വിസിറ്റ് വിസ റെസിഡന്റ് വിസയിലേക്ക് മാറ്റുന്നതിന് അനുമതി നൽകില്ലെന്ന് സൗദി അറേബ്യ. ഫാമിലി വിസിറ്റ് വിസകൾ ഇഖാമയിലേക്ക് (റെസിഡൻസി വിസ) മാറ്റാമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് അധികൃതർ അറിയിച്ചു. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്‌പോർട്‌സ് (ജവാസത്) ആണ് ഇക്കാര്യം അറിയിച്ചത്. ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്ന സാഹചര്യത്തിലാണ് ജവാസത്തിന്റെ സ്ഥിരീകരണം.
ഫാമിലി വിസിറ്റ് വിസകൾ റെസിഡൻസി വിസയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ഔദ്യോഗിക വിജ്ഞാപനങ്ങളൊന്നും തന്നെ നിലവിൽ പുറത്തിറക്കിയിട്ടില്ലെന്നും ഇക്കാര്യം നിലവിലെ നിയമങ്ങൾ അനുവദിക്കുന്നില്ലെന്നും ജവാസത് വിശദമാക്കി.
Post Your Comments