Latest NewsNewsIndia

യു.എ.പി.എ, രാജ്യദ്രോഹം എന്നീ കുറ്റങ്ങള്‍ ചുമത്തിയ രൂപേഷിനെ വെറുതെ വിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി

 

ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധമുള്ള രൂപേഷിനെ വെറുതെ വിട്ട ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി. ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ, ക്രിമിനല്‍ നിയമപ്രകാരമുള്ള രാജ്യദ്രോഹം എന്നീ കുറ്റങ്ങള്‍ ചുമത്തി 2015 ല്‍ കേരള പൊലീസ് അറസ്റ്റു ചെയ്ത രൂപേഷിനെ വെറുതെ വിടാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്. ആറു മാസത്തിനകം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കേസ് വീണ്ടും പരിഗണിച്ച് തീര്‍പ്പാക്കാനും നിര്‍ദ്ദേശിച്ചു.

Read Also : ആർ.ടി.പി.സി.ആർ പരിശോധന നിരക്ക് കുറച്ചത്​ റദ്ദാക്കൽ:​ സർക്കാറിന്റെ അപ്പീൽ ഹർജിയിൽ എതിർ കക്ഷികൾക്ക്​ ഹൈകോടതി നോട്ടീസ്

ഹൈക്കോടതി കേസ് പരിഗണിച്ചതിലെ നിയമപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എം.ആര്‍. ഷാ, എ.എസ്. ബൊപ്പണ്ണ എന്നിവരുടെ വിധി. യു.എ.പി.എ കേസുകളില്‍ വിചാരണക്കോടതിക്കെതിരായ അപ്പീല്‍ ഹൈകോടതിയുടെ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കണമെന്നാണ് നിയമവ്യവസ്ഥ. എന്നാല്‍ ഹൈക്കോടതിയില്‍ സിംഗിള്‍ ബെഞ്ചാണ് ഈ കേസ് പരിഗണിച്ചത്. ഈ ഒറ്റ കാരണം മുന്‍നിര്‍ത്തിയാണ് ഹൈക്കോടതി വിധി റദ്ദാക്കുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button