ന്യൂഡല്‍ഹി: സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിലെത്തി. അതിര്‍ത്തി ജില്ലയില്‍ സൈനികര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രിയുടെ രണ്ടാമത്തെ ദീപാവലി ആഘോഷമാണിത്. സൈനികര്‍ക്ക് മധുരം നല്‍കിയും അവരെ അഭിസംബോധന ചെയ്തും പ്രധാനമന്ത്രി സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം ദീപാവലി ആഘോഷിക്കും. ഇത്തവണ രജൗരി ജില്ലയിലെ നൗഷേരയില്‍ സൈനികര്‍ക്കൊപ്പമാണ് അദ്ദേഹം ദീപാവലി ആഘോഷിക്കുന്നത്.
രാവിലെ 10.30 ഓടെ നൗഷേരയില്‍ എത്തിയ പ്രധാനമന്ത്രി സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികര്‍ക്ക് അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് സൈന്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
2014ല്‍ അധികാരത്തിലേറിയതിന് ശേഷം നടന്ന ആദ്യ ദീപാവലി ആഘോഷത്തിന് നരേന്ദ്ര മോദി അപ്രതീക്ഷിതമായി സിയാച്ചിനില്‍ എത്തിയിരുന്നു. സൈനികരോടൊപ്പം ചിലവഴിക്കുമ്പോള്‍ കുടുംബത്തോടൊപ്പമെന്ന അനുഭൂതിയാണ് ലഭിക്കുകയെന്ന് കുടുംബത്തോടൊപ്പം ദീപാവലിയാഘോഷിക്കാനാണ് താനെത്തിയിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
Post Your Comments