ന്യൂഡല്‍ഹി: രാജ്യത്തെ ഇപ്പോഴത്തെ മുദ്രാവാക്യം എല്ലാ വീടുകളിലും വാക്സിന്‍ എത്തിക്കുക എന്നതാണ്. ഇത് പ്രാവര്‍ത്തികമാക്കുന്നതിനായി വാക്സിന്‍ എടുക്കാത്തവരുടെ വീടുകള്‍ തേടി ചെല്ലണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഒരു ഡോസ് വാക്‌സിന്‍ പോലും ലഭിക്കാത്ത ഓരോ വീടുകളിലും എത്തിച്ചേരണം .ഇതിനായി എന്‍സിസിയുടേയും എന്‍എസ്എസ് വൊളണ്ടിയര്‍മാരുടേയും സേവനങ്ങള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാക്സിനേഷന്‍ നല്‍കുന്നതിനായി മതനേതാക്കളുടെയും മറ്റു യുവ സംഘടനകളുടേയും സഹായം തേടാമെന്നും മോദി യോഗത്തില്‍ വ്യക്തമാക്കി.
Read Also : എർദോഗന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ അദ്ദേഹം മരിച്ചെന്ന് വ്യാപക ട്വീറ്റുകൾ
100 കോടി വാക്‌സിനേഷന്‍ രാജ്യം പിന്നിട്ടെങ്കിലും വാക്‌സിനില്‍ രാജ്യം ഇനിയും ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. വാക്സിനേഷന്‍ കുറവുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിക്കവേയാണ് മോദി ഇക്കാര്യം അറിയിച്ചത്.
12 സംസ്ഥാനങ്ങളിലെ 40 ജില്ലകളില്‍ 50 ശതമാനത്തിന് താഴെ ആളുകള്‍ മാത്രമാണ് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചത്. കോവിഡിനെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം വാക്സിനേഷനാണ്. അതിനാല്‍ എല്ലാവരും എത്രയും പെട്ടെന്ന് വാക്സിന്‍ സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
Post Your Comments