KeralaLatest NewsNews

‘നിന്റെ കൈയില്‍ കാശുണ്ട്’, ജോജുവിന് നേരേ ചോദ്യമുയര്‍ത്തിയ ആ മനുഷ്യനാണ് എന്റെ പ്രതിനിധി, വിജയിയെ കണ്ട് പഠിക്കണം’

ഫാസിസ്റ്റ് നയങ്ങളില്‍ പൊറുതിമുട്ടുന്ന ശരാശരി ഭാരതീയന്റെ പ്രതിനിധിയാണയാള്‍

തിരുവനന്തപുരം: ഇന്ധന വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടയില്‍ നടന്‍ ജോജു ജോര്‍ജ് പ്രതിഷേധവുമായി രംഗത്തെത്തിയ സംഭവത്തില്‍ പ്രതികരണവുമായി ആലപ്പി അഷ്‌റഫ്. നിന്റെ കൈയില്‍ കാശുണ്ടെന്ന് ജോജുവിന് നേരേ ചോദ്യമുയര്‍ത്തിയ ആ മനുഷ്യനാണ് തന്റെ പ്രതിനിധിയെന്ന് ആലപ്പി അഷ്‌റഫ് കുറിച്ചു. തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. ഒരു കാലി ചായ പോലും കുടിക്കാനാവാതെ ഒഴിഞ്ഞ വയറുമായി സമരമുഖത്തെത്തിയ ആ വ്യക്തിയെ നമുക്കെങ്ങനെ തള്ളി കളയാനാകുമെന്നും അദ്ദേഹം ചേദിക്കുന്നു. നൂറുകോടിക്ക് മേല്‍ പ്രതിഫലം വാങ്ങുന്ന തമിഴ് നടന്‍ വിജയിയെ നാം കണ്ടു പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം കുറിച്ചു. പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ സൈക്കിളില്‍ പ്രതിഷേധ യാത്ര നടത്തിയ ആ നടന്‍ സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധത അടയാളപ്പെടുത്തുന്നുവെന്ന് അദ്ദേഹം കുറിച്ചു. വിജയിയുടെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

Read Also : അപമര്യാദയായി പെരുമാറി, ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകയെയും ഭര്‍ത്താവിനെയും ആക്രമിച്ചു: രണ്ടു യുവാക്കള്‍ അറസ്റ്റില്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ, ‘നിന്റെ കൈയില്‍ കാശുണ്ട്’, ജോജുവിനു നേരേ ചോദ്യമുയര്‍ത്തിയ ആ മനുഷ്യനാണ് എന്റെ പ്രതിനിധി. ഒരുപക്ഷേ, ഒരു കാലി ചായ പോലും കുടിക്കാനാവാതെ ഒഴിഞ്ഞ വയറുമായി സമരമുഖത്തെത്തിയ ആ വ്യക്തിയെ നമുക്കെങ്ങനെ തള്ളി പറയാനാകും. ഫാസിസ്റ്റ് നയങ്ങളില്‍ പൊറുതിമുട്ടുന്ന ശരാശരി ഭാരതീയന്റെ പ്രതിനിധിയാണയാള്‍. ആ പാവത്തിന് മുന്നില്‍ മുണ്ടും തെറുത്തു കുത്തി അതേടാ ഞാന്‍ കാശുള്ളവനാണെന്ന് ആക്രോശിക്കുന്നത് ഹീറോയിസമാണങ്കില്‍ എനിക്ക് ഒന്നും പറയാനില്ല. പണമുണ്ടെങ്കില്‍ മാസ്‌ക്കും ധരിക്കേണ്ട എന്നുണ്ടോ. പക്ഷേ ഒന്നുമറക്കണ്ട അരാഷ്ട്രീയവാദം ആപത്താണ്.

ആര്‍ടിഓ ഓഫീസില്‍ കയറി ഭീഷണി മുഴക്കി കേരളം കത്തിക്കുമെന്ന് പറഞ്ഞ ലക്ഷക്കണക്കിന് ഫാന്‍സ് പിന്‍ബലമുള്ള ബ്ലോഗര്‍മാരുടെ ആരാധനക്കൂട്ടം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടിയത് നാം കണ്ടതാണ്. നൂറുകോടിക്ക് മേല്‍ പ്രതിഫലം വാങ്ങുന്ന തമിഴ് നടന്‍ വിജയിയെ നാം കണ്ടു പഠിക്കേണ്ടതുണ്ട്. അദ്ദേഹം പെട്രോള്‍ വില വര്‍ധനവിനെതിരെ സൈക്കിളില്‍ നടത്തിയ പ്രതിഷേധ യാത്ര ആ നടന്‍ സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധത അടയാളപ്പെടുത്തുകയായിരുന്നു. ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകാതെ പൊറുതിമുട്ടുന്ന ജനം പ്രതിഷേധിക്കുമ്പോള്‍ അവരുടെ മുഖത്തേയ്ക്ക് ദയവായി നിങ്ങള്‍ കര്‍ക്കിച്ച് തുപ്പരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button