കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിനേഷന്‍ പദ്ധതിയെ വിമർശിച്ച് കേരള ഹൈക്കോടതി.
സര്‍ക്കാരിന്റെ വാക്‌സിനേഷന്‍ പദ്ധതി രാജ്യത്ത് രണ്ടു തരം പൗരന്മാരെ സൃഷ്ടിച്ചെന്നും ഹൈക്കോടതി പറഞ്ഞു. സഞ്ചാര സ്വാതന്ത്ര്യം പരിമിതപ്പെടുത്തപ്പെട്ട, കോവാക്‌സിന്‍ സ്വീകരിച്ചവരും എവിടെ വേണമെങ്കിലും പോവാനാവുന്ന കോവിഷീല്‍ഡ് സ്വീകരിച്ചവരും എന്ന തരത്തില്‍ പൗരന്മാര്‍ വിഭജിക്കപ്പെട്ടെന്ന ഹൈക്കോടതി അഭിപ്രായപ്പെട്ടു. വിദേശത്ത് ജോലിക്ക് പോവുന്നതിന് മൂന്നാം ഡോസ് ആയി കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് അനുമതി തേടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ്, ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം.
രണ്ട് ഡോസ് കോവാക്‌സിന്‍ സ്വീകരിച്ച തനിക്ക് സൗദി അറേബ്യയില്‍ ജോലിക്ക് പോവാനാവുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. സൗദിയില്‍ വെല്‍ഡര്‍ ആയി ജോലി ചെയ്യുന്നയാളാണ് ഹര്‍ജിക്കാരന്‍. രാജ്യാന്തരതലത്തില്‍ അംഗീകരിക്കപ്പെട്ട വാക്‌സിന്‍ എടുത്തില്ലെങ്കില്‍ ജോലി പോവുമെന്ന അവസ്ഥയാണെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു.
Read Also : ഭാരതീയ് റിസര്‍വ് ബാങ്കിൽ അവസരം : നവംബര്‍ 19 വരെ അപേക്ഷിക്കാം
സര്‍ക്കാരിന്റെ വ്ക്‌സിനേഷന്‍ പദ്ധതിയുടെ അനന്തര ഫലമാണ് ഹര്‍ജിക്കാരന്‍ അനുഭവിക്കുന്നത്. ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത് പോലെ മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കാന്‍ നിര്‍ദേശിക്കാന്‍ കോടതിക്കാവില്ല. എന്നാല്‍ ഒരു മാസത്തിനകം ഹര്‍ജിക്കാരന്റെ പരാതിക്ക് പരിഹാരം ഉണ്ടാവണമെന്ന് കോടതി നിര്‍ദേശിച്ചു.കേസ് വീണ്ടും അഞ്ചിന് പരിഗണിക്കും.
Post Your Comments