
തിരുവനന്തപുരം: നിര്‍ത്തിയിട്ട മിനിലോറിക്ക് പിറകില്‍ പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു. കുളത്തൂപ്പുഴ ചോഴിയക്കോട് സ്വദേശി നൗഷാദ് (44) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.
പിക്കപ്പ് വാന്‍ നിയന്ത്രണം നഷ്ടപ്പെട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിറകില്‍ ഇടിക്കുകയായിരുന്നു. കോഴി കയറ്റി വന്ന ലോറിയില്‍ നിന്ന് ലോഡ് ഇറക്കുന്നതിനിടെയായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന് കിളിമാനൂര്‍ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.
Read Also : കെ റെയില്‍ പദ്ധതി: ജനതാത്പര്യമല്ല മറിച്ച് വ്യക്തമായ അഴിമതിയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ സുരേന്ദ്രന്‍
പിക്കപ്പ് വാന്‍ വെട്ടിപ്പൊളിച്ചാണ് നൗഷാദിനെ പുറത്തെടുത്തത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
Post Your Comments