Latest NewsIndiaNews

യു പി പിടിച്ചടക്കാൻ പുതിയ വാഗ്ദാനം, സ്ത്രീകൾക്ക് സൗജന്യ പാചക വാതക സിലിണ്ടറും സൗജന്യ യാത്രയും: പ്രിയങ്ക ഗാന്ധി

ലഖ്​നോ: നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് പുതിയ വാഗ്ദാനങ്ങളുമായി കോൺഗ്രസ് രംഗത്ത്. സ്​ത്രീകള്‍ക്കായി പ്രത്യേക പ്രകടന പത്രിക പുറത്തിറക്കുമെന്ന്​ കോണ്‍ഗ്രസ്​ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രകടന പത്രികയില്‍ സൗജന്യ പാചക വാതക സിലിണ്ടറും സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര ഉള്‍പ്പെടുത്തുമെന്നും പ്രിയങ്ക പറഞ്ഞു.

Also Read:ബാഴ്സലോണയിലേക്ക് മടങ്ങി എത്താൻ ആഗ്രഹിക്കുന്നു: ലയണൽ മെസ്സി

‘എന്‍റെ പ്രിയപ്പെട്ട ഉത്തര്‍പ്രദേശിലെ സഹോദരിമാരെ, നിങ്ങളുടെ എല്ലാ ദിവസവും പോരാട്ടങ്ങള്‍ നിറഞ്ഞതാണ്​. ഇത്​ മനസിലാക്കൂ. കോണ്‍ഗ്രസ്​ പാര്‍ട്ടി സ്ത്രീകള്‍ക്കായി ഒരു പ്രത്യേക പ്രകടന പത്രിക പുറത്തിറക്കും’, പ്രിയങ്ക ഗാന്ധി ഹിന്ദിയില്‍ ട്വീറ്റ്​ ചെയ്​തു.

‘കോണ്‍ഗ്രസ്​ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ മൂന്ന്​ പാചക വാതക സിലിണ്ടറുകള്‍ സ്​ത്രീകള്‍ക്ക്​ വര്‍ഷം തോറും സൗജന്യമായി നല്‍കും. സര്‍ക്കാര്‍ ബസുകളില്‍ സ്​ത്രീകള്‍ക്ക്​ സൗജന്യ യാത്ര അനുവദിക്കും’, പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി.

അതേസമയം, അംഗന്‍വാടി, ആശ ​പ്രവര്‍ത്തകര്‍ക്ക്​ 10,000 രൂപ ഹോണറേറിയം, റിസര്‍വേഷന്‍ അടിസ്​ഥാനത്തില്‍ ജോലിയില്‍ സ്​ത്രീകള്‍ക്ക്​ 40 ശതമാനം സംവരണം, വയോധികരായ വിധവകള്‍ക്ക്​ 1000 രൂപ പെന്‍ഷന്‍, സംസ്​ഥാനത്തെ ധീര വനിതകളുടെ പേരില്‍ 75ഓളം നൈപുണ്യ സ്​കൂള്‍ എന്നിവയും കോൺഗ്രസ്‌ വാഗ്ദാനം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button