തൃശൂര്‍: റോഡിന്റെ നടുവിലുണ്ടായിരുന്ന വൈദ്യുതി പോസ്റ്റുകള്‍ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ ഇടപെടലിനെ തുടര്‍ന്ന് മാറ്റി. പോസ്റ്റുകള്‍ മാറ്റാതെ രണ്ട് ആഴ്ച മുമ്പാണ് റോഡ് ടാര്‍ ചെയ്തത്. വിഷയത്തില്‍ മന്ത്രി ഇടപെട്ടതോടെയാണ് വൈദ്യുതി പോസ്റ്റുകള്‍ മാറ്റാന്‍ ഉദ്യാഗസ്ഥര്‍ തയ്യാറായത്.
തമ്പുരാന്‍പടി കണ്ടുബസാര്‍ റോഡില്‍ പുന്നയൂര്‍ പഞ്ചായത്തിലെ ഏരിമ്മല്‍ ക്ഷേത്രത്തിന് സമീപം റോഡിന് നടുവിലായിരുന്നു വൈദ്യുതി പോസ്റ്റ് നിന്നിരുന്നത്. പോസ്റ്റ് മാറ്റാനുള്ള തുക എസ്റ്റിമേറ്റില്‍ ഇല്ലെന്നായിരുന്നു നിര്‍മ്മാണം നടത്തുന്ന നാഷണല്‍ ഹൈവേ അതോറിറ്റി വിഭാഗത്തിന്റെ വാദം.
Read Also : അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം: സര്‍ക്കാരിന് കോടതിയുടെ പ്രശംസ, ഡിഎന്‍എ പരിശോധന നടത്താം
റോഡിലേക്ക് കയറി നില്‍ക്കുന്ന 21 പോസ്റ്റുകള്‍ മാറ്റാന്‍ 3.10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും പോസ്റ്റുകള്‍ മാറ്റാതെ റോഡ് ടാര്‍ ചെയ്യുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പുന്നയൂരിലെ പൊതുപ്രവര്‍ത്തകനാണ് മന്ത്രിയെ പരാതിയുമായി സമീപിച്ചത്. റോഡിലേക്ക് കയറി നില്‍ക്കുന്ന 20 പോസ്റ്റുകള്‍ അടുത്ത ദിവസം തന്നെ മാറ്റും.
Post Your Comments